സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ്ബാബുവിന്റെ ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്ത്

സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ്ബാബു കാസര്‍കോടുള്ള സഹോദരന്‍ സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടു. കാസര്‍കോട്ടെ വീട്ടില്‍ പൊലീസെത്തിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരന്‍ സതീഷ് ബാബുവിനോട് പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് സതീഷ് ബാബുവിന്റെ നിലപാട്.
പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു ഹരിദ്വാറിന്‍ നിന്നാണ് പിടിയിലായത്. മൂര്‍ച്ച കുറഞ്ഞ ആയുധം കൊണ്ടാണു സിസ്റ്റര്‍ അമലയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതെന്നും സാമ്പത്തിക ലക്ഷ്യത്തോടെയല്ല കൃത്യം നടത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
പല ക്രിമിനല്‍ സംഘങ്ങളുമായും ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നുവെന്നും പ്രത്യേക മാനസിക വൈകൃതത്തിന് ഉടമയാണു സതീഷെന്നും പൊലീസ് പറയുന്നു. ഹരിദ്വാറില്‍ 23ന് അര്‍ധരാത്രിയോടെ പിടിയിലായ സതീഷിനെ ഇന്നലെയാണ് പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു ഹരിദ്വാര്‍ പൊലീസ് കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























