എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഓഫീസില്‍നിന്നും കണക്കില്‍പ്പെടാത്ത 16,500 രൂപ വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് എക്‌സൈസ് സി.ഐയുടെ ഓഫീസില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പെടാത്ത 38,000 രൂപയും കണ്ടെത്തി.
ഉദ്യോഗസ്ഥരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓഫീസിലെ പ്യൂണ്‍ 2,500 രൂപ വേസ്റ്റ് ബാസ്‌ക്കറ്റില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തി. വ്യക്തമായ രേഖകളില്ലാതെ ഓഫീസില്‍ സൂക്ഷിച്ച വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. രേഖകളില്ലാതെ മദ്യം സൂക്ഷിച്ചതിന് ഉദ്യോഗസ്ഥന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി സ്വകരിക്കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എക്‌സൈസ് ഓഫീസില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























