അപകടം വരുമെന്നറിഞ്ഞിട്ടും വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കി വിമാനത്താവളം അധികൃതര്‍, തിരുവനന്തപുരത്ത് ഒഴിവായത് രണ്ടാമത്തെ വന്‍ ദുരന്തം

യന്ത്രത്തകരാര്‍ പരിഹാരിക്കാതെ തിരുവനന്തപുരം വിമാനത്താവളാധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കിയത് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഞെട്ടല്‍ ഉളവാക്കുന്നു.കുട്ടികളടക്കം 250 യാത്രക്കാരുടെ ജീവന്‍വെച്ച് കളിച്ച വിമാനത്താവളാധികൃതര്‍ക്കെതെരെ പിരിച്ച് വിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ വ്യോമയാനമന്ത്രാലയം ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് (ഐ.എക്‌സ് 539) വിമാനമാണ് യന്ത്രത്തകരാര്‍ പരിഹരിക്കാതെ യാത്രക്കാരുടെ ജീവന്‍ പണയംവച്ച് പറന്നത്. എന്നാല്‍ മുന്നോട്ടുള്ള യാത്ര അസാധ്യമായി കണ്ട് പൈലറ്റ് മൂന്ന് മണിക്കൂറോളം തിരുവനന്തപുരം നഗരത്തിന്റെ മുകളില്‍ കൂടി പറന്നശേഷം വിമാനത്തിന്റെ ഇന്ധനം കടലില്‍ ഒഴുക്കി കളഞ്ഞ് അതീവജാഗ്രതയോടെ വിമാനം തിരിച്ചിറക്കി.
വിമാനം വൈകിയാല്‍ ഉണ്ടാകുന്ന യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് അപകടസാധ്യതയുണ്ടായിട്ടും വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കിയതെന്നാണ് വിമാനത്താവളാധികൃതര്‍ പറയുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്‌തെങ്കിലും യന്ത്രത്തകരാര്‍ മൂലം വിമാനം എട്ടു മണിക്കേ പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.എട്ടു മണിക്കും വിമാനം പുറപ്പെടാത്തതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ യാത്രക്കാരോട് ആദ്യം 10 മണിക്കും പിന്നീട് 11.30നും വിമാനം പുറപ്പെടുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. റണ്‍വേ ഉപരോധിക്കുമെന്ന ഭീഷണിയും യാത്രക്കാര്‍ മുഴക്കി. ഈ സാഹചര്യത്തില്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കാത്ത വിമാനത്തില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. രാത്രി 12 മണിക്കാണ് വിമാനം പുറപ്പെട്ടത്. പറന്നുപൊങ്ങി അല്‍പ്പസമയത്തിനകം വീണ്ടും യന്ത്രത്തകരാര്‍ കണ്ടെത്തി. ഈ അവസ്ഥയില്‍ ദുബായില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് പൈലറ്റ് അറിയിച്ചതോടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വെളുപ്പിന് 3.30ന് വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി.
ദുബായിലെത്തിയെന്നും വിചാരിച്ച ഉറക്കമുണര്‍ന്ന യാത്രക്കാര്‍ തങ്ങള്‍ വീണ്ടും തിരുവനന്തപുരം വിമാനത്താവളത്തിലാണെന്ന് അറിഞ്ഞതോടെ രോഷാകുലരായി. യാത്രക്കാരുടെ പ്രതിഷേധം തണുപ്പിച്ച്, യന്ത്രത്തകരാറും പരിഹരിച്ച് വെളുപ്പിന് അഞ്ചു മണിക്കാണ് വിമാനം വീണ്ടും പുറപ്പെട്ടത്. ദുബായ് സമയം വെള്ളിയാഴ്ച വൈകിട്ട് 7.30നാണ് വിമാനം അവിടെ എത്തേണ്ടിയിരുന്നത്. എന്നാല്‍ 12 മണിക്കൂര്‍ വൈകി ഇന്നലെ രാവിലെ 7.30 നാണ് യാത്രക്കാര്‍ ദുബായിലെത്തിയത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന പ്രധാന എന്‍ജിനീയറിങ് യൂണിറ്റ് തിരുവനന്തപുരത്ത് ഉണ്ട്. എന്നിട്ടും വേണ്ടത്ര മുന്‍കരുതല്‍ ചെയ്തില്ല. അതുകൊണ്ട് തന്നെയാണ് ഇതിനെ ഗുരുതര വീഴ്ചയായി കരുതുന്നത്. യാത്ര പുറപ്പെടാന്‍ അനുമതി നല്‍കിയ എന്‍ജിനീയറിങ് വിഭാഗത്തിന് വീഴ്ച ഉണ്ടായതായാണ് പ്രാഥമികവിവരം.
വിമാനം വൈകിയോടല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പതിവാണ്. യാത്രക്കാര്‍ ഇതുമൂലം റണ്‍വേ ഉപരോധിക്കുന്നത് പോലും ഇവിടെ പതിവാണ്. ഇത്തരം പ്രതിഷേധം ഭയന്ന് അധികാരികള്‍ ചെയ്തത് വലിയ ദുരന്തത്തിന് ഇട നല്‍കുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























