പൈലറ്റിനോട് വിമാനത്താവളാധികൃതര്‍ കള്ളം പറഞ്ഞതായി ആരോപണം, യന്ത്രത്തകരാര്‍ പരിഹരിച്ചെന്ന ധാരണയില്‍ വിമാനം പറത്തിയ പൈലറ്റ് വീണ്ടും യന്ത്രത്തകരാര്‍ കണ്ട് ഞെട്ടി

യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളാധികൃതര്‍ പൈലറ്റിനോട് യന്ത്രത്തകരാര്‍ പരിഹരിച്ചെന്ന് കള്ളം പറഞ്ഞ് യാത്രയ്ക്ക് അനുമതിനല്‍കിയതായി ആരോപണം. തിരുവന്തപുരം വിമാനത്താവളത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. യന്ത്രത്തകരാര്‍ പരിഹരിച്ചെന്ന് വിമാനത്താവളാധികൃതരുടെ വാക്ക് വിശ്വസിച്ച് വിമാനം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പറത്തിയ പൈലറ്റ് സുരക്ഷിതമായി നിലത്തിറക്കിയത് കുട്ടികളടക്കമുള്ള 250 പേരുടെ ജീവന്‍. തിരുവനന്തപുരത്ത് നിന്നും 4.30നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം ദുബായിലേക്ക് പോകേണ്ടിയിരുന്നത്. യാത്രക്കാരെല്ലാം ചെക്കിന്‍ചെയ്ത് യാത്രയ്ക്ക് തയ്യാറായിരുന്നു. അപ്പോഴാണ് വിമാനത്തിന്റെ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വിമാനം യന്ത്രത്തകരാര്‍ പരിഹരിക്കുന്നതിനായി മാറ്റി. തകരാര്‍ പരിഹരിക്കുന്നതുവരെ വിശ്രമിക്കാനായി പോയ പൈലറ്റ് വിമാനത്താവളാധികൃതരുടെ അറിയിപ്പ് ലഭിച്ച ശേഷമാണ് വിമാനം പറത്താനായി തിരിച്ചെത്തിയത്. വിമാനം യാത്രയ്ക്ക് തയ്യാറായിരിക്കുന്നുവെന്നാണ് പൈലറ്റിന് ലഭിച്ച് നിര്‍ദ്ദേശം. ഇതനുസരിച്ച് പൈലറ്റ് വിമാനം ടേക്ക്ഓഫ് ചെയ്യുകയായിരുന്നു. അപ്പോഴാണ് വീണ്ടു ഗുരുതരമായ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്ന പൈലറ്റ് എയര്‍കണ്‍ട്രോല്‍ റൂമുമായി ബന്ധപ്പെടകയും അപകട സാധ്യത വെളിപ്പെടുത്തുകയും ചെയ്തു. ഈ സമയം വിമാന ഇന്ധനം ഫുള്‍ ആയിരുന്നു,. ഇത് കടലില്‍ ഒഴുക്കാതെ വിമാനത്തിന് ലാന്‍ഡിംഗ് സാധ്യമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് പൈലറ്റ് തിരുവനന്തപുരം നഗരത്തിനുമുകളില്‍ രണ്ടരമണിക്കൂര്‍ വിമാനം വട്ടമിട്ടു പറത്തി പകുതിയില്‍ കൂടുതല്‍ ഇന്ധനം കത്തിച്ചുകളഞ്ഞു. അതിന് ശേഷം ലാന്‍ന്റിംഗിനുള്ള ഇന്ധനമൊഴിച്ച് ബാക്കി കടലിലൊഴുക്കി. ഈ സമയമത്രയും വിമാനം ദുബായിലേക്ക് പോവുകയാണെന്ന് വിചാരിച്ച് യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. അപകട സാധ്യത ഉണ്ടായിട്ടും മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയത്. പുറത്തിറങ്ങിയ യാത്രക്കാര്‍ തങ്ങള്‍ വീണ്ടും തിരുവന്തപുരത്ത് എത്തിയതില്‍ പ്രതിഷേധിച്ച്. പിന്നെ യത്രത്തകരാര്‍ പൂര്‍ണമായും പരിഹരിച്ചതിന് ശേഷമാണ് വിമാനം യാത്രക്കാരുമായി 12മണിക്കൂറിന് ശേഷം ദുബായിലേക്ക് പോയത്.
വെളളിയാഴ്ച രാത്രിയാണ് വന്‍ ദുരന്തമുണ്ടായേക്കാവുന്ന സംഭവം ഉണ്ടായത്. വിമാനം വൈകിയാല്‍ യാത്രക്കാര്‍ ബഹളം വയ്ക്കുമെന്ന മുന്‍വിധിയായിരുന്നു ഇതിന് കാരണം. അപകടസാധ്യത ഉണ്ടായിരുന്നിട്ടും യാത്ര പുറപ്പെട്ടതില്‍ വ്യോമയാന മന്ത്രാലയം അല്‍ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇന്ധനം പകുതിയോളം ആകാശത്തുവച്ച് കടലില്‍ ഒഴുക്കിക്കളഞ്ഞശേഷമാണ് ബോയിങ്ങ് 7378എച്ച്.ജി ഇനത്തില്‍ പെട്ട വിമാനം തിരിച്ചിറക്കിയത്. രാത്രി 12ന് പറന്നുയര്‍ന്ന വിമാനം ഭാഗ്യം കൊണ്ടുമാത്രമാണ് തിരിച്ചിറക്കാനായത്. 4.30നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്‌തെങ്കിലും യന്ത്രത്തകരാര്‍ മൂലം വിമാനം എട്ടു മണിക്കേ പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.എട്ടു മണിക്കും വിമാനം പുറപ്പെടാത്തതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ യാത്രക്കാരോട് ആദ്യം 10 മണിക്കും പിന്നീട് 11.30നും വിമാനം പുറപ്പെടുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. റണ്‍വേ ഉപരോധിക്കുമെന്ന ഭീഷണിയും യാത്രക്കാര്‍ മുഴക്കി. ഈ സാഹചര്യത്തില്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കാത്ത വിമാനത്തില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. രാത്രി 12 മണിക്കാണ് വിമാനം പുറപ്പെട്ടത്. പറന്നുപൊങ്ങി അല്‍പ്പസമയത്തിനകം വീണ്ടും യന്ത്രത്തകരാര്‍ കണ്ടെത്തി. ഈ അവസ്ഥയില്‍ ദുബായില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന് പൈലറ്റ് അറിയിച്ചതോടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വെളുപ്പിന് 3.30ന് വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി.
ദുബായിലെത്തിയെന്നും വിചാരിച്ച ഉറക്കമുണര്‍ന്ന യാത്രക്കാര്‍ തങ്ങള്‍ വീണ്ടും തിരുവനന്തപുരം വിമാനത്താവളത്തിലാണെന്ന് അറിഞ്ഞതോടെ രോഷാകുലരായി. യാത്രക്കാരുടെ പ്രതിഷേധം തണുപ്പിച്ച്, യന്ത്രത്തകരാറും പരിഹരിച്ച് വെളുപ്പിന് അഞ്ചു മണിക്കാണ് വിമാനം വീണ്ടും പുറപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























