മെറിനും പറയാനുണ്ട് കുടപിടിച്ചതിനെക്കുറിച്ച്

കുടപ്രശ്‌നത്തില്‍ മൂന്നാറില്‍ എത്തിയ മെറിന്‍ നിലപാട് വിശദീകരിക്കുന്നു. മൂന്നാറിലേക്കു പറഞ്ഞുവിട്ട് ആരെയും ശിക്ഷിക്കാനാകില്ല. എത്ര സുന്ദരമായ സ്ഥലമാണു മൂന്നാര്‍! ഇത്ര മനോഹരമായ സ്ഥലത്തേക്ക് ആരെയെങ്കിലും പണിഷ്‌മെന്റ് ട്രാന്‍സ്ഫറിന് അയയ്ക്കുമോ? ആക്ച്വലി, ഇതെന്റെ ഫസ്റ്റ് പോസ്റ്റിങ്ങാണ്. പക്ഷേ, എനിക്കു പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കിട്ടി എന്നാണു ചില മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ തരിമ്പു പോലും സത്യമില്ല. മൂവാറ്റുപുഴ എഎസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. എന്നാല്‍, അവിടെ ചുമതലയേല്‍ക്കുന്നതിനു മുന്‍പ് എന്നെ മൂന്നാറിലേക്ക് അയയ്ക്കുകയായിരുന്നു.
പ്രശ്‌നമുണ്ടാക്കാന്‍ നോക്കി നടക്കുകയാണ് ആളുകള്‍ തിരുവനന്തപുരത്തു വച്ച് ഞാന്‍ ഒരു പൊലീസുകാരനെക്കൊണ്ടും കുട പിടിപ്പിച്ചിട്ടില്ല. സത്യം പറഞ്ഞാല്‍ ആ പൊലീസുകാരന്‍ പിന്നില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടിട്ടേയില്ല. പക്ഷേ, അതു വലിയ വാര്‍ത്തയായി,. വിവാദമായി.നടന്‍ നിവിന്‍ പോളിയുടെ കൂടെ ഫോട്ടോയെടുത്തതു വിവാദമാക്കിയ നാടാണിത്. ഇതിനൊക്കെയെതിരെ ഞാന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചതാകാം, വീണ്ടും മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കുന്നതിന്റെ കാരണം.
എന്തു ചെയ്താലും പ്രശ്‌നമുണ്ടാക്കാന്‍ മാത്രം നോക്കിയിരിക്കുന്ന കുറെ ആളുകളുണ്ട്. എനിക്കുള്ള മീഡിയാ വാല്യുവിനെ എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്നവര്‍. അതൊന്നും ഞാന്‍ ഇപ്പോള്‍ ബോതര്‍ ചെയ്യാറില്ല. ഇലക്ഷനിലൊന്നും നില്‍ക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് എനിക്കതു പ്രശ്‌നവുമല്ല. ഏല്‍പ്പിച്ച ജോലി നന്നായി ചെയ്യുക അത്ര മാത്രം.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണു മൂന്നാര്‍. കഴിഞ്ഞ ഏപ്രിലില്‍ എന്റെ ഇരുപത്തഞ്ചാം പിറന്നാളിനു ഹസ്ബന്‍ഡുമൊത്ത് ഒരു വണ്‍ഡേ ട്രിപ്പിനാണ് ആദ്യമായി മൂന്നാറിലെത്തിയത്. നല്ല ക്ലൈമറ്റ്, ലാന്‍ഡ് സ്‌കേപ്. ഇവിടത്തെ തണുപ്പ് എനിക്കു ശീലമായിക്കഴിഞ്ഞു. ഡല്‍ഹിയിലുള്ളപ്പോഴും തണുപ്പ് ഒരു പ്രശ്‌നമായിത്തോന്നിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























