Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാലന്റൈന്‍സ് ദിനത്തില്‍ ഒരു വീട്ടില്‍ യുവദമ്പതികളുടെ ആഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തില്‍..സംഭവം നടന്ന് 18 മണിക്കൂറിനുള്ളില്‍ പ്രതിയെ തൂക്കി പോലീസ്..പ്രതി ഭർത്താവ്..


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...

ശ്രീനിവാസൻ വധക്കേസിൽ നിർണായക വഴിത്തിരിവ്, നാല് പ്രതികളെ തിരിച്ചറിഞ്ഞു, പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നും, രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമായി എത്തിയത് ആറുപേരടങ്ങുന്ന കൊലയാളി സംഘം...!

20 APRIL 2022 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതം; 'കേരള വികസന മാതൃക' നിരന്തരമായ നവീകരണത്തിന്റെ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാഹുൽ പേരൂർക്കടയിൽ, ബാംഗ്ളൂർ പരാതിക്കാരി നെടുമങ്ങാട് !! ചെക്ക് വച്ച് ശാസ്തമംഗലം അജിത്ത്...! ഒരു മുഴം മുന്നേ രാഹുൽ എറിഞ്ഞു

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!

ഭക്തര്‍ക്ക് ആനന്ദ കാഴ്ചയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...

  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി

ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ നാല് പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന നിഗമനത്തിലാണ് പൊലീസ്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തുടർന്ന് വന്ന വഴി തന്നെ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബൈക്കുകളിലൊന്ന് അബ്ദുൾ റഹ്മാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോൺ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളതാണ്.

 

ഫിറോസും ഉമ്മറുമാണ് ഈ ബൈക്കിൽ സഞ്ചരിച്ചത്. വാഹനം വല്ലപ്പുഴ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അബ്ദുൾ ഖാദറാണ് ആക്ടീവ സ്‌കൂട്ടറിലുണ്ടായിരുന്നത്. കൊലനടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും പിടികൂടാനാവാത്തതിൽ ആർഎസ്എസ്- ബിജെപി നേതൃത്വം കടുത്ത അമർഷത്തിലായിരുന്നു.

ഇതുൾപ്പടെയുള്ള കാരണം ചൂണ്ടിക്കാട്ടി സർവകക്ഷി സമാധാന യോ​ഗത്തിൽ നിന്നിറങ്ങിപ്പോയ ബി ജെ പി നേതാക്കൾ കേന്ദ്ര ഏജൻസി അന്വേഷണമെന്ന ആവശ്യം ശക്തമാക്കുകയാണ്. 29 നു കേരളത്തിലെത്തുന്ന അമിത്ഷായെ സാഹചര്യം ധരിപ്പിക്കുമെന്ന് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം കുമ്മനം രാജശേഖരൻ പറഞ്ഞു.

പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം. പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന പൊലീസ് നിലവിൽ നടത്തുന്ന അന്വേഷണം തികച്ചും ഏകപക്ഷീയമെന്ന വിമർശനമാണ് ബി ജെ പി ക്കുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ കപ്പലുകളുടെ മഹാപരേഡ്;  (1 minute ago)

മാനവിക വികസനത്തിന് പൊതു ഇടപെടലുകളും ജനാധിപത്യ സ്ഥാപനങ്ങളും കൂട്ടായ മുന്നേറ്റവും അത്യന്താപേക്ഷിതം; 'കേരള വികസന മാതൃക' നിരന്തരമായ നവീകരണത്തിന്റെ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (29 minutes ago)

ഭർത്താവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്  (47 minutes ago)

രാഹുൽ പേരൂർക്കടയിൽ, ബാംഗ്ളൂർ പരാതിക്കാരി നെടുമങ്ങാട് !! ചെക്ക് വച്ച് ശാസ്തമംഗലം അജിത്ത്...! ഒരു മുഴം മുന്നേ രാഹുൽ എറിഞ്ഞു  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം  (1 hour ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (2 hours ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (2 hours ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (3 hours ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (3 hours ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (3 hours ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (3 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (4 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (4 hours ago)

Malayali Vartha Recommends