Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്

17 FEBRUARY 2026 11:20 PM IST
മലയാളി വാര്‍ത്ത

ഉറച്ച നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സാമൂഹിക വിഷയങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സൈബര്‍ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ താരം കൊടുത്ത മറുപടിയാണ് ശ്രദ്ധ നേടുന്നത്. വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല. ഓര്‍ക്കണം. കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്‌ഫോണുകള്‍ മുതലായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി നടത്തുന്ന ഉപദ്രവമോ, ഭീഷണിപ്പെടുത്തലോ നിര്‍വചിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബര്‍ ബുള്ളിയിങ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.

മീനാക്ഷിയുടെ പോസ്റ്റ്

'മലര്‍ന്ന് കിടന്ന് തുപ്പുന്ന ഒരുവന്‍' എന്നത് തന്നെ ക്യാപ്ഷന് ധാരാളം. എന്നാലും 'സൈബര്‍ ഇടങ്ങളില്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നവരറിയാന്‍' എന്റെ മേലും അത് തെറിക്കാനിടയായാല്‍ ചിലപ്പോള്‍ എന്റെ അറിവുകള്‍ എനിക്ക് പറയാനുള്ളത് മാത്രമല്ല, മറിച്ച് പ്രവര്‍ത്തിക്കാനുള്ളതുകൂടിയാണ് എന്നെനിക്കറിയാമായിരുന്നുവെന്നതു കൂടി പ്രായം കൂടിയാലും അതിനൊപ്പം വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ലാത്ത തുപ്പന്മാരും തെറിയന്മാരും അശ്ലീലക്കാരും ഒക്കെ അറിയേണ്ടതായി വരും. പിന്നെ നിങ്ങളെപ്പോലുള്ളവര്‍ക്കൊരു സന്തോഷം ജയിലുകളില്‍ ശമ്പളം കൂട്ടിയിരിക്കുന്നു എന്നതു മാത്രമാവും.

കണ്ടാല്‍ യോഗ്യനെന്നു തോന്നുന്ന ഇയാളേപ്പോലെയുള്ളവര്‍ നേര്‍ക്കുനേര്‍ വരേണ്ടി വരുന്ന പൊതുയിടങ്ങളില്‍ വളരെ മാന്യനും സംസ്‌കാര സമ്പന്നനും ബഹുമാനമര്‍ഹിക്കുന്നവരുമൊക്കെയായി ആവും ഇവരുടെ പെരുമാറ്റം. അങ്ങനെയൊക്കെയുള്ള ഇമേജും ഇവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും. പക്ഷെ കെട്ടിപ്പൂട്ടിയ പ്രൊഫൈലുകളില്‍ മറഞ്ഞിരുന്ന് സൈബര്‍ ഇടങ്ങളില്‍ എന്തുമാവാം തങ്ങള്‍ അവിടെ സുരക്ഷിതരാണ് എന്നു കരുതുന്ന ഇവരുടെ വ്യക്തിത്വം തന്നെ ഏറെ മോശമായതും എന്നാല്‍ നേര്‍ക്കുനേര്‍ ഇടങ്ങളില്‍ ഇവര്‍ പോളീഷ്ഡ് ആയി സ്വയം മാറുന്നവരും തന്നെയെന്നതും ഉറപ്പ്. പക്ഷേ ഇവരെപ്പോലുള്ളവര്‍ അറിയേണ്ട ഒന്നു കൂടിയുണ്ട് സൈബര്‍ നിയമങ്ങള്‍ ശക്തമായിക്കഴിഞ്ഞു. വേണ്ട വിധം ഒരാള്‍ അതിനു വേണ്ടി തുനിഞ്ഞിറങ്ങിയാല്‍ കൃത്യമായും ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ജയില്‍ ഏടുകൂടി ജീവിതത്തിനുണ്ടാവും എന്നതും മറക്കാതിരിക്കുക.

മുന്‍പ് സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട് പലപ്പോഴും കോടതികളില്‍ മൊഴി കൊടുക്കേണ്ടതായി വന്നിട്ടുമുണ്ട്. കൊടുത്തിട്ടുണ്ടായിരുന്ന കേസുകള്‍ പിടിക്കപ്പെടുകയും കൃത്യമായ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ഈ പ്രതികളുടെ ബന്ധുക്കള്‍ അനുഭവിക്കേണ്ടതായി വരുന്ന ബുദ്ധിമുട്ടികളാണ് എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതും. പലപ്പോഴും മാന്യരെന്ന് കരുതുന്നവര്‍ പിടിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ മുഖം വെളിവാകുന്നത് അത് പക്ഷെ ബന്ധുമിത്രാദികള്‍ക്കതത്ര സുഖകരമാവില്ല താനും. പലപ്പോഴും പോലീസ് പറഞ്ഞിട്ടുള്ള ഒരു കാര്യം പലരും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ സൈബര്‍ കേസ് നല്‍കാറുണ്ടെങ്കിലും കേസ് അന്വേഷിച്ച് പിടിച്ച് വരുമ്പോള്‍ പലപ്പോഴും കേസ് കൊടുത്തവര്‍ തന്നെ മറ്റുള്ളവര്‍ എന്തു കരുതും എന്നൊക്കെ ഭയന്ന് കേസ് പിന്‍വലിച്ച് പോവാറാണ് പതിവ്. സൈബര്‍ ക്രിമിനലുകളുടെ ധൈര്യവും ഇതൊക്കെ തന്നെ. പക്ഷേ എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം. അങ്ങനെയാണ് പഠിച്ചിട്ടുള്ളതും. പിന്നീടൊരവസരത്തില്‍ രസകരമായ എനിക്കുണ്ടായ ഒരു സൈബര്‍ കേസിനെക്കുറിച്ചുമെഴുതാം. ഈയവസരത്തില്‍ നല്ലൊരു ഡിജിറ്റല്‍ പേര്‍സണ്‍ ആയിരിക്കുന്നതെങ്ങിനെയെന്നു കൂടി ചിന്തിക്കേണ്ടതുണ്ട്.

വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല. ഓര്‍ക്കണം. കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്‌ഫോണുകള്‍ മുതലായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി നടത്തുന്ന ഉപദ്രവമോ, ഭീഷണിപ്പെടുത്തലോ നിര്‍വചിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബര്‍ ബുള്ളിയിങ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കില്‍ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങള്‍ സൈബര്‍ ബുള്ളിയിങ്ങില്‍ ഉള്‍പ്പെടുന്നു. സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങള്‍ മുറിവേല്‍പ്പിക്കുന്നത് മനസുകളെയാണ്.

 

കുട്ടികളും സ്ത്രീകളുമാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. ഓണ്‍ലൈന്‍ ഉപയോഗത്തെക്കുറിച്ചും അതിലെ കെണികളെ കുറിച്ചും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, എന്തു പ്രശ്‌നവും രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുക, പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങളിലൂടെ ഓണ്‍ലൈന്‍ ഉപയോഗം നിയന്ത്രിക്കുക, നിശ്ചിത സമയം നിജപ്പെടുത്തുക എന്നിവയിലൂടെ കുട്ടികളെ നിയന്ത്രിക്കാനാകും.

സൈബര്‍ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കള്‍ക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. സോഷ്യല്‍ മീഡിയകളിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാര്‍ഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആര്‍ജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും കുട്ടികള്‍ക്കു പകര്‍ന്നു നല്‍കേണ്ടതുണ്ട്. മാതാപിതാക്കളും അധ്യാപകരും ഇതിനവരെ പ്രാപ്തരാക്കണം.

 

ഇന്റര്‍നെറ്റും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുകയും അത് സമൂഹത്തിനുവേണ്ടി നല്ല രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ലൊരു ഡിജിറ്റല്‍ സിറ്റിസണെന്ന് കുട്ടികളെ പഠിപ്പിക്കുക. പ്രായമായവരും. ഈ വിഷയം പ്രാധാന്യത്തോടെ മനസിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (22 minutes ago)

  കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....  (27 minutes ago)

ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം  (29 minutes ago)

നാടിനെ നടുക്കിയ വേദനയായി... നീതിക്കായി സാക്ഷിയാകേണ്ടിയിരുന്ന മകൾക്ക് ദാരുണാന്ത്യം; അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസ്.... ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി... 16പ്രതികളെ വെറുതെ വിട്ടു, ശിക്ഷയിന്‍ മേലുള്ള വാദം മറ്റെന്നാള്‍  (1 hour ago)

2026ൽ ചെസ് ടൂർണമെന്റുകളിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ  (1 hour ago)

വല്ലാത്തൊരു പ്രതിസന്ധിയിൽ നേതൃത്വം... ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് മടക്കം, സ്വീകരിക്കാൻ ഒരു വിഭാഗം, തടയാൻ മറുവിഭാ​ഗം; കരുണാകരന്റെ മകളുടെ രാഷ്ട്രീയ തിരിച്ചുവരവിൽ പുതിയ പോർമുഖം  (1 hour ago)

മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്...  (1 hour ago)

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....  (1 hour ago)

ഓഹരി വിപണി... വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട  (2 hours ago)

ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി  (2 hours ago)

Malayali Vartha Recommends