ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം

യുഎസ് പ്രതിനിധികളുമായി സ്വിസ് നഗരമായ ജനീവയിൽ ചർച്ച ഉടൻ നടക്കാനിരിക്കേ, ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചെന്ന് റിപ്പോർട്ട്. സുരക്ഷ മുൻനിർത്തി, ഇറാന്റെ സൈനികവിഭാഗമായ റവലൂഷണറി ഗാർഡ് ആണ് തീരുമാനമെടുത്തതെന്നാണ് സൂചന. മേഖലയിൽ ഇറാൻ സൈനികാഭ്യാസങ്ങളും ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ലോക വിപണിയിലേക്ക് ക്രൂഡ് ഓയിൽ ഒഴുകുന്ന പ്രധാന പാതയാണ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ്. ഇവിടെ ഇറാൻ തടസ്സംനിൽക്കുന്ന എണ്ണവിതരണത്തെ ബാധിക്കും. ഇത് വില കൂടാനും ഇടവരുത്തും.
ഇറാൻ യുഎസ് സമാധാന ചർച്ചകൾ നടക്കാനിരിക്കെ രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ ജാഗ്രതയിൽ. ഇന്ന് ജനീവയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒമാന്‍റെ മധ്യസ്ഥതയിൽ ചര്‍ച്ച നടത്തുന്നത്. അതിനിടയില്‍ ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനിക അഭ്യാസം നടത്തിയതും മധ്യേഷ്യയിലേക്ക് യുഎസ് കൂടുതൽ സേനാ വിന്യാസം നടത്തിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യാന്തര ക്രൂഡ് ഓയിൽ വിതരണത്തിന്‍റെ 20 ശതമാനവും നടക്കുന്ന നിർണായക ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്. യുഎസ് സൈനിക നടപടിയുണ്ടായാൽ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈനിക അഭ്യാസം നടത്തിയതെന്നാണ് ഇറാൻ പ്രതിരോധ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























