എസ് കത്തി വീണ്ടും, കോട്ടയത്തെ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് എസ്‌കത്തി ഉപയോഗിച്ചെന്ന് പ്രതി സതീഷ് ബാബു പോലീസിനോട്

എസ് കത്തിപോലെ വളഞ്ഞ കമ്പികൊണ്ട് തലക്കടിച്ചാണ് കന്യാസ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രതി സതീഷ് ബാബു. കൊലപാതകത്തിനുശേഷം കമ്പി മഠത്തിന് സമീപം കാട്ടില്‍ എറിഞ്ഞതായും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. ക്വട്ടേഷന്‍ ആക്രമണങ്ങളുടെയടക്കം നിരവധി കേസുകളുടെ വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായാണ് വിവരം. ഇയാളെ മഠത്തില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. അതിന് ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിടൂ. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടയിലായത്. ഹരിദ്വാറില്‍ നിന്ന് സഹോദരനെ മൊബൈലില്‍ വിളിച്ചതാണ് വിനയായത്.പൊലീസ് പിടിയിലായ പ്രതി സതീഷ് ബാബുവിനെ കോട്ടയം പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച സതീഷിനെ നേരിട്ട് കോട്ടയം ജില്ലാ പൊലീസ് ഓഫീസിലെത്തിച്ച് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം പൊലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. ഇയാളെ ഉച്ചയോടെ പാലായില്‍ എത്തിച്ച് തെളിവെടുക്കും.
പാലാ ലിസ്യു കര്‍മ്മലീത്താ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തിലാണ് സതീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 17ാം തീയതിയാണ് സിസ്റ്റര്‍ അമലയെ മഠത്തിലെ മുറിക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നാണ് പൊലീസ് വലയിലാക്കിയത്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ അറസ്റ്റിലായ സതീഷ് ബാബുവിനെ വെള്ളിയാഴ്ച കേരള പൊലീസ് സംഘത്തിനു കൈമാറി കിട്ടിയിരുന്നു. റാണിപ്പുര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ കേരള പൊലീസ് സംഘം അറസ്റ്റിലായത് സതീഷ് ബാബുവാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തു. അപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന്, ഔദ്യോഗിക നടപടികളെല്ലാം പൂര്‍ത്തിയാക്കി പൊലീസ് സംഘം രാത്രിയോടെ റോഡുമാര്‍ഗം ഡല്‍ഹിയിലേക്ക് തിരിച്ചു. അവിടെ നിന്ന് ഇന്ന് രാവിലെയോടെ വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചു.
കൊലപാതക ശേഷം പാലായില്‍ നിന്നു മുങ്ങിയ സതീഷ് ചെന്നൈയിലെത്തി അവിടെ നിന്നു ഡെറാഡൂണിലേക്കു ടിക്കറ്റ് ബുക്ക് ചെയ്താണു ട്രെയിനില്‍ കയറിയത്. എന്നാല്‍ ഹരിദ്വാറിലിറങ്ങി. അവിടെ നിന്നു മസൂറിയിലേക്കു പോയി. തിരിച്ചു വീണ്ടും ഹരിദ്വാറിലെത്തി. ഇതിനിടെ സതീഷിന്റെ മൊബൈല്‍ ഫോണും പഴ്‌സും നഷ്ടപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണു ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം വക അതിഥി മന്ദിരത്തിലെത്തിയത്. ഇവിടെ വെച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലാകും നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍. കൊലയില്‍ സതീഷ് ബാബു മാത്രമേ പങ്കാളിയായിട്ടുള്ളൂവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കാസര്‍കോട് സ്വദേശിയായ സതീഷ് ബാബു നാടുവിട്ടിത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 10 വര്‍ഷം മുമ്പ് ഒരുവീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിക്കുന്നതിനിടെ കൈയോടെ പിടികൂടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം സതീഷ് ബാബുവിനെ നാട്ടിലാരും കണ്ടിട്ടില്ല. ഇടയ്ക്ക് വല്ലപ്പോഴും ബന്ധുക്കളെ കാണാന്‍ എത്താറുണ്ടെന്നാണ് പറയുന്നത്. സതീഷിനെ വീട്ടുകാരും അധികം അടുപ്പിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്തുനിന്ന് കുടിയേറിയ സതീഷിന്റെ കുടുംബം ആദ്യം മുന്നാട്ടെ പുലിക്കോട്ടായിരുന്നു താമസം. പിതാവിന് റബ്ബര്‍ ടാപ്പിങ്ങായിരുന്നു ജോലി. 22ാം വയസ്സുവരെ അവിടെ താമസിച്ചെങ്കിലും പിന്നീട് വീടുവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























