കേരളത്തില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഭാഗികം , മഴമേഘങ്ങളുടെ സാന്നിധ്യം ഈ ദൃശ്യത്തിന് വന്‍ തിരിച്ചടിയായി

സൂപ്പര്‍മൂണ്‍ പ്രതിഭാസം കേരളത്തില്‍ ഭാഗികം. മഴമേഘങ്ങളുടെ സാന്നിധ്യമാണ് കേരളത്തില്‍ പ്രതിഭാസം കാണുന്നതിന് തിരിച്ചടിയായത്. സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് രാവിലെ 7.15 നും അനുഭവപ്പെടുന്നുണ്ട്.. സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശത്തു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മൂണ്‍ സമയത്തു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ട്.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍മൂണ്‍ ഗ്രഹണം പൂര്‍ണമായും ദൃശ്യമായി. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണു സൂപ്പര്‍മൂണ്‍ എന്നറിയപ്പെടുന്നത്. 33 വര്‍ഷത്തിനു ശേഷം ഉണ്ടാകുന്ന പ്രതിഭാസമാണിത്. ഈ സന്ദര്‍ഭത്തില്‍ ചന്ദ്രന്‍ കൂടുതല്‍ ചുവപ്പു നിറത്തിലും വലുപ്പത്തിലും കാണപ്പെടുമെന്നതാണു പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























