ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് സുധീരന്‍, ഒരിക്കലും യോജിക്കില്ലെന്നു കരുതിയിരുന്ന നേതാക്കളെ ഒന്നിപ്പിക്കാന്‍ താന്‍ നിമിത്തമായതില്‍ സന്തോഷമുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ്

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഒരിക്കലും യോജിക്കില്ലെന്നു കരുതിയിരുന്ന നേതാക്കളെ ഒന്നിപ്പിക്കാന്‍ താന്‍ നിമിത്തമായതില്‍ സന്തോഷമുണ്ടെന്നായിരന്നു സുധീരന്റെ പരിഹാസം. കേരള ഇലക്്രടിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍(ഐ.എന്‍.ടി.യു.സി) തിരുവനന്തപുരത്ത് സംഘടിപ്പിച്ച എം.എസ്. റാവുത്തര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പുനഃസംഘടനയുടെ പേരിലും കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുടെ പേരിലും തനിക്കെതിരേ ഒന്നിച്ച് ആക്രമണമഴിച്ചുവിട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും പറയാതെ പറഞ്ഞായിരുന്നു സുധീരന്റെ പ്രസംഗം.
ഉന്നതരായ പല നേതാക്കള്‍ ശ്രമിച്ചിട്ടും നടക്കാതെപോയതാണ് ഈ യോജിപ്പ്. പാര്‍ട്ടിയിലെ വ്യത്യസ്ത ഗ്രൂപ്പുകളുടെ നേതാക്കള്‍ ഇപ്പോള്‍ ഒന്നിക്കുന്നു. ആരു വിചാരിച്ചാലും യോജിപ്പിക്കാന്‍ കഴിയില്ലെന്നു കരുതിയ ഗ്രൂപ്പുകള്‍ക്കു യോജിക്കാമെങ്കില്‍ എന്തുകൊണ്ട് പാര്‍ട്ടിക്കു കീഴിലുള്ള സംഘടനകള്‍ക്ക് യോജിച്ചുകൂടാ നേതാക്കള്‍ ഒന്നിക്കുമ്പോള്‍ പ്രവര്‍ത്തകരും പ്രവര്‍ത്തകര്‍ ഒന്നിക്കുമ്പോള്‍ നേതാക്കളും ഒരുമിച്ചുനില്‍ക്കാറില്ലെന്ന കാര്യം മറക്കരുതെന്നും സുധീരന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ ഒത്തൊരുമ ഇല്ലെങ്കില്‍ നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്തി വിജയിപ്പിക്കാനാകില്ല. ഗ്രൂപ്പുകളുടെ അതിപ്രസരം അടുത്തിടെയായി കൂടുകയാണ്. ഇക്കാര്യം സ്വയം മനസിലാക്കി നേതാക്കള്‍ ഒന്നിച്ചുനില്‍ക്കുകയാണങ്കില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ സാധിക്കും. കെ.എസ്.ഇ.ബിയില്‍ പലതട്ടുകളിലായി നില്‍ക്കുന്ന കോണ്‍ഗ്രസ് സംഘടനകള്‍ ഒന്നിച്ച് നിന്ന് റഫറണ്ടത്തെ നേരിടണംമെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























