സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പാക്ക് നുഴഞ്ഞുകയറ്റം

കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ കേരളജിഒവി.ഇന്‍ -ല്‍ നുഴഞ്ഞുകയറ്റം. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യവും വെബ്‌സൈറ്റിലുണ്ട്. ഇന്നലെ പുലര്‍ച്ചെ 5.30നാണു സംഭവം. ഇന്ത്യയുടെ ദേശീയപതാക കത്തിക്കുന്ന ചിത്രവും പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന സന്ദേശവും നുഴഞ്ഞുകയറ്റക്കാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സൈബര്‍ പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ പാക്കിസ്ഥാന്‍ പൗരന്‍ ഫൈസല്‍ ആണു നുഴഞ്ഞുകയറ്റത്തിനു പിന്നിലെന്നു കണ്ടെത്തി. എസ്‌ക്യുഎല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു നുഴഞ്ഞുകയറ്റം. ഫെയ്‌സ്ബുക്കില്‍ ഇയാള്‍ \'പാക്കിസ്ഥാന്‍ സൈബര്‍ ഹാക്കേഴ്‌സ്\' എന്ന സംഘത്തിലെ അംഗമാണു താനെന്ന് പരിചയപ്പെടുത്തുന്നതായി പൊലീസ് കണ്ടെത്തി.
2009 മുതല്‍ സൈബര്‍ സുരക്ഷാവീഴ്ചകള്‍ മുതലെടുത്തു വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഫൈസലിന്റെ പേരിലുള്ള സ്വകാര്യ വെബ്‌സൈറ്റ് ബ്രിട്ടനിലുള്ള വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ സി ഡിറ്റാണ് സര്‍ക്കാരിന്റെ വെബ്‌സൈറ്റ് നിയന്ത്രിക്കുന്നത്. നുഴഞ്ഞുകയറ്റം ഗൗരവമേറിയതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാവിലെ 7.15-നാണ് നുഴഞ്ഞുകയറ്റം തിരിച്ചറിഞ്ഞത്. അതോടെ 7.45-ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. രാത്രി ഒന്‍പതോടെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഇന്ത്യയിലെ പല സര്‍ക്കാര്‍ സൈറ്റുകളിലും നുഴഞ്ഞുകയറ്റമുണ്ടായി.
അതിനിടെ, കേരള സര്‍ക്കാരിന്റെ സൈറ്റിലെ നുഴഞ്ഞുകയറ്റത്തിനു മറുപടിയായി മല്ലു വാരിയേഴ്‌സ് എന്ന ഹാക്കര്‍ സംഘം പാക്കിസ്ഥാനിലെ നാല്‍പതോളം സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരുടെ സംഘങ്ങള്‍ ഇന്നലെ 120-ഓളം പാക് സൈറ്റുകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. 2013-ലും കേരള സര്‍ക്കാരിന്റെ സൈറ്റില്‍ നുഴഞ്ഞുകയറ്റമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























