തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍

തോട്ടം മേഖലയിലെ തൊഴിലാളികള്‍ യൂണിയന്‍ ഭേദമില്ലാതെ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍. കൂലി 500 ആക്കി ഉയര്‍ത്തുന്നതു സംബന്ധിച്ച് പ്ലാന്റേഷന്റെ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു യൂണിയനുകള്‍ തോട്ടം മേഖലയില്‍ ഒന്നടങ്കം അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്്മയായ പെമ്പിളൈ ഒരുമൈ പങ്കെടുക്കില്ല. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ പമ്പിളൈ ഒരുമൈ ഇന്ന് യോഗം ചേരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























