സതീഷ് ബാബുവാണോ സിസ്റ്റര്‍ അമലയെ കൊന്നത്, യഥാര്‍ത്ഥ പ്രതി ഇപ്പോഴും തിരശീലയ്ക്ക് പിന്നില്‍, പോലീസും മഠവും ഒത്ത് കളിക്കുന്നതായി ആരോപണം

സതീഷ് ബാബുവാണോ സിസ്റ്റര്‍ അമലയെ കൊന്നത്. പൊലീസിന്റെ വിശദീകരണം വിശ്വാസയോഗ്യമാണോ, എവിടെയോ എന്തോ ഇപ്പോഴും ചീഞ്ഞ് നാറുന്നുണ്ട്. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഹരിദ്വാറില്‍ പിടിയിലായ സതീഷ് ബാബു പ്രതിയല്ലെന്നാണ് ഒരുഭാഗത്ത് നിന്ന് ഉയരുന്ന ആരോപണം. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ പൊലീസും മഠം അധികൃതരും ചേര്‍ന്ന് സതീഷ് ബാബുവിനെ വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് സംശയം.
ഈ മാസം 17ന് ആണ് പാലാ ലിസ്യു കര്‍മ്മലീത്താ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ മുറിക്കുള്ളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. അന്നുമുതല്‍ തന്നെ സിസ്റ്റര്‍ അമലയുടെ ദുരൂഹമരണത്തെ കുറിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. മഠം അധികൃതര്‍ ആരെയോ രക്ഷിക്കാനെന്ന രീതിയിലാണ് അന്നുമുതല്‍ ഇന്ന് വരെ സംസാരിക്കുന്നത്. സ്ഥിരമായി മഠംത്തിന് നേരെ ആക്രമണമുണ്ടായിരുന്നതായും ഇതിനുമുമ്പും കന്യാസ്ത്രീകള്‍ അക്രമമിക്കപെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് മുമ്പ് മറ്റൊരു കന്യാസ്ത്രീക്ക് നേരെയും ആക്രമണമുണ്ടായതായും മറ്റൊരു സിസ്റ്ററുടെ 500 രൂപ കളവ് പോയതായും, മറ്റ് രണ്ട് സിസ്റ്റര്‍മാര്‍ അപരിചിതനായ ഒരാളെ ടെറസിന് മുകളില്‍ കണ്ടതായും പറയുന്നു. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനുണ്ടായിട്ടും മഠം അധികൃതര്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് പരാതി കൊടുക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
മാത്രമല്ല കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയുടെ റൂമിനടുത്തും മറ്റ് കന്യാസ്ത്രീകള്‍ താമസിച്ചിരുന്നു. ആക്രമണം നടക്കുബോള്‍ നടന്ന സമയത്ത് നിലവിളിയോ മറ്റോ ഇവര്‍ കേട്ടതായും പറയുന്നില്ല. ഉറക്കമായിരുന്നത് കൊണ്ട് ഇവര്‍ സംഭവം അറിഞ്ഞില്ലെന്ന് പറയാം. എന്നാല്‍ രണ്ട് ദിവസമായി സുഖമില്ലാതെ കിടന്ന 70 വയസുള്ള സിസ്റ്റര്‍ അമല കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത് സംഭവം കഴിഞ്ഞ് എത്രയോ മണിക്കൂര്‍കഴിഞ്ഞെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. അസുഖബാധിതയായി കിടക്കുന്ന സിസ്റ്റര്‍ അമലയെ മറ്റ് കന്യാസ്ത്രീകള്‍ ശ്രദ്ധിച്ചിരുന്നില്ല എന്നു പറയുന്നത് എന്തോ വൈരുദ്ധ്യമുണ്ടെന്നതും സംശയം ഉണര്‍ത്തുന്നു.
മാത്രമല്ല കോണ്‍വെന്റുകളില്‍ പരസ്പരവൈരവും സംഘടനങ്ങളും ഉണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വല്ല സംഭവങ്ങളും ഉണ്ടായിട്ടുണ്ടോവെന്നും പോലീസ് പരിശോധിക്കാത്തതില്‍ ദുരൂഹതയുണ്ട്.
പിന്നെ പ്രതിയെ പറ്റിയുള്ള അന്വേഷണം പോലീസ് മനപ്പൂര്‍വം വൈകിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയായിരുന്നോ പോലീസ് എന്നും സംശയമുണ്ട്. എവിടെന്നോ ഒരു സതീഷ് ബാബുവിനെ കൊണ്ട് വന്ന് പ്രതിയാക്കിയതായും ആരോപണം ഉയരുന്നു. കഴിഞ്ഞ ദിവസം എഡിജിപി പത്മകുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൊലനടത്തി മുങ്ങിയ പ്രതിയെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെ പോലീസ് കുടുക്കി. പ്രതിയായ സതീഷ് ബാബു ഹരിദ്വാറില്‍ നിന്ന് സഹോദരനെ ഫോണില്‍ വിളിച്ചുവെന്നതിന്റെ വോയ്‌സ് റിപ്പോര്‍ട്ട് പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. അതില്‍ സഹോദരന്‍ പ്രതിയായ സതീഷ് ബാബുവിനോട് ചോദിക്കുന്നുണ്ട്, ടാ നീ കോട്ടയ്ത്ത് പോയോ, അതിന് മറുപടിയായി എപ്പോ അതിന് ഞാന്‍ ഇവിടല്ലേ, എന്താ സംഭവമെന്നെല്ലാം സതീഷ്ബാബു ചേട്ടനോട് ചോദിക്കുന്നുണ്ട്. ഇതില്‍ നിന്ന് തന്നെ ചില കാര്യങ്ങള്‍ വ്യക്തമാകും. യഥാര്‍ത്ഥ പ്രതിയെ പോലീസ് ആര്‍ക്കോവേണ്ടി മറച്ചുപിടിക്കുന്നുവെന്ന്. മാത്രമല്ല ഇരുമ്പു കമ്പിപോലുള്ള ആയുധം കൊണ്ടാണു സിസ്റ്റര്‍ അമലയെ താന്‍ തലയ്ക്കടിച്ചു വീഴ്ത്തിയതെന്നു സതീഷ് സമ്മതിച്ചെന്നു പോലീസ് പറയുന്നു. എന്നാല്‍ സംഭവം നടന്നു മൂന്നു ദിവസങ്ങള്‍ക്കുശേഷം കോണ്‍വെന്റില്‍നിന്നു രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തിയതായി പോലീസ് പറഞ്ഞിരുന്നു. അക്രമിക്കാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന ഈ മണ്‍വെട്ടി ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. അപ്പോള്‍ കൊല്ലാന്‍ ഉപയോഗിച്ചത് മണ്‍വെട്ടിയോ അതോ വളഞ്ഞ ഇരുമ്പ് കമ്പിയോ എന്ന ചോദ്യവും അവശേഷിക്കുന്നു.
സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയതിന് ശേഷം സതീഷ് ബാബു മുങ്ങിയതു സംബന്ധിച്ചുള്ള വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ട്. കൊലപാതക വിവരമറിഞ്ഞു പോലീസ് എത്തുമ്പോള്‍ സതീഷ് സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് നായ മണംപിടിച്ചെത്തുമ്പോള്‍ മതില്‍ ചാടി ഓടി രക്ഷപ്പെട്ടുവെന്നുമാണു പറയുന്നത്. ഈ വിവരം പിറ്റേന്നു നാട്ടുകാര്‍ പറയുമ്പോഴാണ് അറിയുന്നതത്രേ. ആള്‍ക്കൂട്ടത്തിനിടയില്‍നിന്നു മതില്‍ ചാടി ഓടി രക്ഷപ്പെട്ടിട്ടും ആരും പോലീസിനെ വിവരമറിയിച്ചില്ലെന്നതു പറയുന്നതു വിശ്വസനീയമല്ല.
സതീഷ് ഒട്ടനവധി കേസുകളില്‍ പ്രതിയാണെന്നു പറയുമ്പോഴും അവയേതെന്നു കൃത്യമായി പറയാന്‍ പോലീസിനു കഴിയുന്നില്ല. സതീഷിന്റെ പാലായിലെ ജീവിതം, താമസിച്ച സ്ഥലം എന്നിവ സംബന്ധിച്ചും പോലീസ് നല്‍കിയ വിവരങ്ങള്‍ പൊരുത്തപ്പെടുന്നതായിരുന്നില്ല. കന്യാസ്തത്രീകളെ ആക്രമിക്കുന്ന മനോവൈകല്യം പ്രതിക്കുണ്ടെന്ന് പോലീസ് തന്നെ പറയുന്നു. ഇത് സതീഷ് ബാബുവിന് കോടതിയില്‍ തുണയാകും. മാത്രമല്ല വേണ്ടത്ര തെളിവുകള്‍ പോലീസ് കണ്ടെത്താത്തത് വിലയ്ക്ക് വാങ്ങിയ സതീഷ് ബാബുവിന് നിഷ്പ്രയാസം പുറത്ത്‌പോകാനാകും. വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും എ.ഡി.ജി.പിയും അവകാശവാദം പൊള്ളയായേ കണക്കാക്കാനാകു.
കൊലപാതകങ്ങളില്‍ ആനന്ദം കണ്ടെത്തുന്നയാളാണു പ്രതിയെന്നാണു ഇന്നലെ നടത്തിയ പത്രസമ്മേളനത്തിന്റെ തുടക്കത്തില്‍ എ.ഡി.ജി.പി. ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍, ഇതുവരെ ഒരു കൊലപാതക കേസിലും പ്രതിയാകാത്തയാള്‍ക്ക് എങ്ങനെ കൊലപാതകത്തില്‍ ആനന്ദം കിട്ടുമെന്ന ചോദ്യം ഉയര്‍ന്നതോടെ ആക്രമണത്തില്‍ വിനോദം കണ്ടെത്തുന്നയാള്‍ എന്നായി അദ്ദേഹം നിലപാടുമാറ്റി. സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. സര്‍ക്കാരും പോലീസും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നെതെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























