സൗജന്യ ഡയാലിസിസ് കേന്ദ്രം \'അലിവ്\' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു

\'അലിവ്\' ചാരിറ്റി സെല്ലിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ വാളക്കുടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. മാര്‍ഗദീപം ഗ്രാമശാക്തീകരണം പദ്ധതിയുടെ ഉദ്ഘാടനവും അല്‍അബീര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തന വീഡിയോയുടെ സ്വിച്ച്ഓണ്‍ കര്‍മവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കാരുണ്യസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഡയാലിസിസ് യന്ത്രങ്ങള്‍ സ്വിച്ച്-ഓണ്‍ ചെയ്തത് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആണ്.
അല്‍അബീര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് കേന്ദ്രം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 10 ഡയാലിസിസ് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുക. അര്‍ഹരായവര്‍ക്ക് ഡയാലിസിസ് തീര്‍ത്തും സൗജന്യമായിരിക്കും.
ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷതവഹിച്ചു. ആലുങ്ങല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഇ. അഹമ്മദ് എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാകളക്ടര്‍ ടി. ഭാസ്‌കരന്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, പി. അബ്ദുള്‍ഹമീദ്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ്പ്രസിഡന്റ് പി.കെ. കുഞ്ഞു, ഡി.എം.ഒ ഡോ. ഉമറുല്‍ഫാറൂഖ്, നൗഷാദ് മണ്ണിശ്ശേരി, കെ.പി.സി.സി സെക്രട്ടറിമാരായ വി.വി. പ്രകാശ്, കെ.പി. അബ്ദുള്‍മജീദ്, ജംഷീദ് അഹമ്മദ്, പി.എം. സാദിഖലി, വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ സുലൈഖ, വൈസ്പ്രസിഡന്റ് ടി.ടി. ബീരാവുണ്ണി, കെ.പി.സി.സി അംഗം പി.എ. ചെറീത്, റാഷിദ് ഗസ്സാലി കൂളിവയല്‍, ശരീഫ് കുറ്റൂര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. അസ്ലു, നെടുമ്പള്ളി സെയ്തു, കെ.പി. ഹസീന ഫസല്‍, ടി.ടി. ആരിഫ എന്നിവര്‍ പ്രസംഗിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























