മണക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പില്‍ മലിനജലം കലര്‍ന്നു

മണക്കാട് മേഖലയില്‍ കുടിവെള്ള പൈപ്പില്‍ മലിനജലം കലര്‍ന്നു. ഞായറാഴ്ച ഉച്ചമുതലാണ് നിരവധി കുടുംബളെ ബുദ്ധിമുട്ടിലാക്കി കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്. അധികൃതര്‍ നടപടിയെടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇത് ബിന്ദുവിന്റെ മാത്രം പ്രശ്‌നമല്ല മണക്കാട് കുര്യാത്തി മേഖലയിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. രണ്ടുദിവസമായി കുടിവെള്ളം പൂര്‍ണമായി മുടിങ്ങിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ഞായറാഴ്ച മുതല്‍ പൈപ്പുകളില്‍ നിന്ന് മലിനജലം വന്നു തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























