കാസര്‍ഗോഡ് വന്‍ ബാങ്ക് കവര്‍ച്ച: ഏഴ് കോടിയുടെ കവര്‍ച്ച, ബാങ്കിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്

കാസര്‍ഗോഡ് വന്‍ ബാങ്ക് കവര്‍ച്ച. വിജയബാങ്കിന്റെ ചെറുവത്തൂരിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമടക്കം നാല് കോടി രൂപയുടെ മോഷണം നടന്നിട്ടുണ്‌ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. സ്വര്‍ണാഭരണങ്ങള്‍ നാല് ഷെല്‍ഫുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നെണ്ണവും കുത്തിത്തുറന്ന നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
രണ്ടാഴ്ച്ച മുന്‍പ് കാസര്‍ഗോഡ് കുഡ്‌ലു സര്‍വീസ് സഹകരണബാങ്കില്‍ അഞ്ച് കോടി രൂപയുടെ കവര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വന്‍ കവര്‍ച്ച നടന്നത്. ബസ് സ്റ്റാന്‍ഡിനടുത്തെ വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കട തുടങ്ങാനെന്ന പേരില്‍ തുറന്ന, മുറിയിലൂടെയാണ് ബാങ്കിന്റെ സ്‌ട്രോങ് മുറിയിലേക്കു തുരന്നു കയറിയത്. കാസര്‍കോട് മഞ്ചേശ്വരത്തു നിന്നുള്ളവരെന്നു പരിചയപ്പെടുത്തിയവരാണ് താഴത്തെ മുറി വാടകയ്ക്ക് എടുത്തിരുന്നത്.
ഒരു മാസത്തിനിടെ കാസര്‍കോട് ജില്ലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ബാങ്ക് കവര്‍ച്ചയാണിത്. ഈ മാസം ഏഴിനു പട്ടാപ്പകല്‍ കുഡ്‌ലുവിലെ സര്‍വീസ് സഹകരണ ബാങ്ക് എരിയാല്‍ ശാഖയില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























