കേരളത്തില്‍ റോഡിലെ കുഴികളില്‍ മരിച്ചത് 49 പേര്‍, ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് മലപ്പുറത്ത്

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റോഡുകളിലെ കുഴികളില്‍ പൊലിഞ്ഞത് 49 ജീവന്‍. സംസ്ഥാനത്ത് 494 കുഴിയപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഡപകടങ്ങളെ കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുഴികളിലെ അപകടങ്ങള്‍ എടുത്തു പറഞ്ഞിട്ടുള്ളത്. എല്ലാവര്‍ഷവും റോഡപകടങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെങ്കിലും ഇക്കുറി ആദ്യമായാണ് റോഡുകളുടെ ശോച്യാവസ്ഥയും വാഹനങ്ങളുടെ കുഴപ്പവും മൂലമുള്ള അപകടങ്ള്‍ പ്രത്യേകം പഠനവിധേയമാക്കിയത്.
റോഡിലെ കുഴിയില്‍ വീണ് 556 പേര്‍ക്ക് പരിക്കേറ്റു. പണി നടന്നു കൊണ്ടിരിക്കുന്ന റോഡുകളില്‍ സംഭവിച്ചത് 452 അപകടങ്ങളാണ്. അതില്‍ 30 പേര്‍ മരിച്ചു. 461 പേര്‍ക്ക് പരിക്കേറ്റു. റോഡുകള്‍ അങ്ങിങ്ങ് പൊങ്ങിയും താണുമിരിക്കുന്നതുമൂലമുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിക്കുകയും 330 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2014 ല്‍ സംസ്ഥാനത്ത് 36,282 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെക്കാളും 1067 എണ്ണം കൂടുതലാണിത്. രാജ്യത്ത് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന 13 സംസ്ഥാനങ്ങളില്‍ അഞ്ചാമതാണ് കേരളം. അപകടങ്ങളില്‍ 4049 പേര്‍ മരിക്കുകയും 41,000പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേരിയ ഒരാശ്വാസമുളളത് 2013ലേതിനേക്കാള്‍ അല്പം കുറവാണ് കഴിഞ്ഞകൊല്ലത്തെ മരണസംഖ്യ എന്നതാണ്. മുന്‍വര്‍ഷം 4258 പേര്‍ മരിച്ചിരുന്നു,
ജനസംഖ്യയില്‍ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെക്കാളും കൂടുതല്‍ അപകടങ്ങള്‍ കേരളത്തിലുണ്ടായി. രാജ്യത്തെ റോഡപകടങ്ങളില്‍ 86.3 ശതമാനവും 13 സംസ്ഥാനങ്ങളിലാണ്. ഇതില്‍ കേരളത്തിന്റെ പങ്ക് 7.4 ശതമാനവും തമിഴ്‌നാടിന്റേത് 13.7 ശതമാനവുമാണ്,.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കാര്‍, ജീപ്പ് അപകടങ്ങളിലാണ്-8718 അപകടങ്ങളില്‍ 1065 പേര്‍ മരിക്കുകയും 10,257 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുചക്രവാഹനങ്ങളുടെ 12,113 അപകടങ്ങളില്‍ 963 പേര്‍ മരിച്ചു. 11,787 പേര്‍ക്ക് പരിക്കേറ്റു. 4843 ബസ്സപകടങ്ങളില്‍ 821 പേര്‍ മരിക്കുകയും 7065 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടം കൂടുതല്‍ മലപ്പുറത്ത്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങളും മരണവും നടക്കുന്നത് മലപ്പുറത്ത്. കഴിഞ്ഞ വര്‍ഷം 357 പേര്‍ മലപ്പുറത്തുമാത്രം മരിച്ചു. 2719 അപകടങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1719 പേര്‍ക്ക് ഗുരുതരമായി#് പരിക്കേറ്റു. 3305 പേര്‍ക്ക് ചെറിയ തോതിലും
മറ്റു പ്രധാന നഗരങ്ങളിലെ അപകടങ്ങള്‍ ഇപ്രകാരം മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റില്‍
കൊല്ലം- 1703(217), തിരുവനന്തപുരം-2007(175), കോഴിക്കോട്-1177(159), കൊച്ചി- 2257(136), തൃശൂര്‍-1317(107), കണ്ണൂര്‍-570(77)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























