Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വേര്‍പാട് താങ്ങാനാവാതെ.... കോഴിക്കോട് വാഹനാപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

24 APRIL 2022 12:10 PM IST
മലയാളി വാര്‍ത്ത

വോര്‍പാട് താങ്ങാനാവാതെ.... കോഴിക്കോട് വാഹനാപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് അപകടം നടന്നത്. പേരാമ്പ്ര സ്വദേശി ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അമ്മയുടെയും മകളുടെയും വേര്‍പാടില്‍ കരച്ചിലടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.

അതേസമയം കണ്ണൂരില്‍ യുവാവിനെ മരണം കവര്‍ന്നത് സുഹൃത്തിനായി മരുന്നുവാങ്ങി വരവേ.... അപകടസ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തി സുഹൃത്തിനെ ഫോണില്‍ വിളിക്കുന്നതിനിടെ മരണം ടാങ്കറിന്റെ രൂപത്തിലെത്തി, ഹാരിസിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.


സുഹൃത്തിനു വേണ്ടിയുള്ള മരുന്നുമായി വരുന്നതിനിടെയാണ് തിലാന്നൂര്‍ സ്വദേശി ഹാരിസിനെ മരണം കവര്‍ന്നെടുത്തത്. ഇന്നലെ രാത്രി താഴെ ചൊവ്വ തെഴുക്കില്‍പീടികയില്‍ ടാങ്കര്‍ അപകടത്തില്‍ മരിച്ച ഹാരിസ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ 'ദയാ മെഡിക്കല്‍സ്' ജീവനക്കാരനാണ്. കൂട്ടുകാരന്‍ പറഞ്ഞപ്രകാരം കടയില്‍നിന്ന് മരുന്നുമെടുത്ത് ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദുരന്തമുണ്ടായത്.

സ്‌കൂട്ടര്‍ അപകടസ്ഥലത്ത് നിര്‍ത്തി സുഹൃത്തിനെ ഫോണില്‍ വിളിക്കുന്നതിനിടെയാണ് മരണം ടാങ്കറിന്റെ രൂപത്തിലെത്തിയത്. അപകടം നടന്നയുടന്‍ തന്നെ ഹാരിസിനെ രക്ഷാപ്രവര്‍ത്തകര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍ ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ തിലാന്നൂര്‍ ചരപ്പുറം മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ഹാരിസാണ് (30) മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടം. കാസര്‍കോട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഇന്ധനവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.





അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും തകര്‍ന്നു. പരിസരത്തെ വൈദ്യുതത്തൂണും നിലംപൊത്തി. വൈദ്യുതിവകുപ്പ് ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കറും വൈദ്യുതത്തൂണും മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കും മധ്യേ തെഴുക്കില്‍പീടികയിലാണ് സംഭവം നടന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends