സര്‍ക്കാര്‍ കനിയാതെ ശമ്പളം നല്‍കാന്‍ കഴിയില്ല.....സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ അടുത്തമാസവും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപ്രതിസന്ധി തുടര്‍ന്നേക്കും.....

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ അടുത്തമാസവും ശമ്പളപ്രതിസന്ധി തുടര്‍ന്നേക്കും.....സര്‍ക്കാര്‍ നല്‍കിയ 30 കോടിയും 45 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റും ചേര്‍ത്താണ് മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ 18-ന് നല്‍കാനായത്.
സമയത്ത് ശമ്പളം നല്‍കാതിരുന്നതിന്റെ പേരില്‍ സി.ഐ.ടി.യു. 28-ന് നടത്താനിരുന്ന പണിമുടക്കില്‍നിന്ന് പിന്മാറിയിട്ടുണ്ട്. മേയ് അഞ്ചിന് ശമ്പളം നല്‍കിയില്ലെങ്കില്‍ ആറിന് പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ സി.എം.ഡി. ബിജുപ്രഭാകര്‍ കഴിഞ്ഞദിവസം വിളിച്ച അംഗീകൃതസംഘടനകളുടെ യോഗത്തിലും ധാരണയായില്ല.
സര്‍ക്കാര്‍ കനിയാതെ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞത്. ഈ അഭിപ്രായത്തോട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ യോജിക്കുകയും ചെയ്തു.
മാര്‍ച്ചിലെ വരുമാനം 152 കോടിയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിനുമാത്രം 99.5 കോടിയാണ് വേണ്ടത്. പെന്‍ഷന് നല്‍കേണ്ട 60 കോടി രൂപകൂടാതെന്നെ മാസം 210 കോടിയോളം രൂപയാണ് ആകെ ചെലവ്.
"
https://www.facebook.com/Malayalivartha
























