അനൂപും സുരാജും വീണു... ബൈജു പൗലോസിന്റെ മുൻപിൽ അത് സംഭവിക്കും.. എല്ലാത്തിനും സാക്ഷിയാകാൻ ബാലചന്ദ്രകുമാർ; ദിലീപിന്റെ തകർച്ച തുടങ്ങുന്നു...

നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും അന്വേഷകസംഘം ചൊവ്വാഴ്‌ച ചോദ്യം ചെയ്യും. ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ രാവിലെ 11ന് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. ഓഡിയോ ക്ളിപ്പുകൾ കൈമാറിയ സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തുമെന്നാണ് സൂചന.നടിയെ ആക്രമിച്ച കേസിൽ ആദ്യമായാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇരുവരെയും മുമ്പ് ചോദ്യം ചെയ്തിരുന്നു.ദിലീപിന്റെ സ്ഥാപനങ്ങളിൽ എവിടെ നിന്നെങ്കിലും പൾസർ സുനിക്ക് പണം വാങ്ങാമായിരുന്നു എന്ന് സന്ദേശത്തിൽ സുരാജ് പറയുന്നുണ്ട്.
ഇപ്പോ സുനി ജയിലിലായില്ലേ, ആയിരം രൂപയ്‌ക്ക് വാച്ച് പണയം വച്ചവനാണ് സുനി എന്നൊക്കെ സുരാജ് സൂചിപ്പിക്കുന്നുണ്ട്. ഇത് സുനിയെ സുരാജിനും ദിലീപിനും അടുത്തറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നാണ് പൊലീസ് നിഗമനം. ദിലീപ് നായകനായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ നിർമ്മാണത്തിൽ സുരാജ് പങ്കാളിയായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി എത്തിയിരുന്നു. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിർമാണത്തിനും സുരാജ് സഹകരിച്ചു. അനൂപിന്റെ പ്രിയാഞ്‌ജലി പ്രൊഡക്‌ഷൻസിന്റെ ‘സൗണ്ട് തോമ’യിൽ പൾസർ സുനി അഭിനയിച്ചിട്ടുണ്ട്. സുനിക്ക് ജൂനിയർ ആർട്ടിസ്‌റ്റ് എന്ന നിലയിൽ പ്രതിഫലം നൽകിയതിന്റെ വൗച്ചറും പൊലീസിന് കിട്ടി. സാഗർ എന്ന മുഖ്യസാക്ഷിയുടെ മൊഴിമാറ്റാനുള്ള ശ്രമങ്ങളെക്കുറിച്ച് അനൂപ് പറയുന്നതും ഓഡിയോയിലുണ്ട്. കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ഷോപ്പിലെ ജീവനക്കാരനായിരുന്നു സാഗർ. കോടതിയിൽ പിന്നീട് ഇയാൾ മൊഴി മാറ്റുകയും ചെയ്തു.
ഈ സാഗറിന്റെ കൈയ്യിലാണ് നടി ആക്രമിച്ച് പകര്‍ത്തിയ ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയും സംഘവും ഏല്‍പ്പിച്ചത്. അന്വേഷണ സംഘം ഇത് കണ്ടെത്തിയിരുന്നു. സാഗറും ഇത് ശരിവെച്ചിരുന്നു. എന്നാല്‍ സാഗര്‍ പിന്നീട് കൂറുമാറി. അഞ്ച് ലക്ഷം രൂപ നേരത്തെ വാങ്ങിയിരുന്നു സാഗര്‍. പിന്നീട് ഫിലിപ്പച്ചായന്‍ എന്ന് പറയുന്ന വക്കീലിന്റെ അടുത്ത് വീണ്ടും പണമാവശ്യപ്പെട്ട് എത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. സാഗര്‍ ശരിക്കുമൊരു മത്സ്യത്തൊഴിലാളിയാണ്.
ഈ പണി കഴിഞ്ഞാല്‍ അയാള്‍ ഓട്ടോ ഓടിക്കാന്‍ പോകാറുണ്ടായിരുന്നു. കാരണം ലക്ഷ്യയില്‍ ഇപ്പോള്‍ അദ്ദേഹത്തിന് പണിയില്ല. സാഗര്‍ ഇതിന്റെ സത്യാവസ്ഥ കടപ്പുറത്തെ പലരുമായും സംസാരിച്ചിട്ടുണ്ട്. കടപ്പുറത്തായത് കൊണ്ട് രഹസ്യങ്ങളൊന്നും അധിക കാലം മൂടിവെക്കാന്‍ സാഗറിന് സാധിച്ചില്ല. മത്സ്യത്തൊഴിലാളികളുമായും കൂടെ ഓട്ടോ ഓടിക്കുന്നവരുമായിട്ടൊക്കെ ഈ സംഭവത്തിന്റെ നിജസ്ഥിതി സാഗര്‍ പങ്കുവെച്ചു. ഈ പറഞ്ഞ ആളുകളെ ഒക്കെ പോലീസ് പൊക്കിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. സാഗര്‍ ഇക്കാര്യം പറഞ്ഞ എല്ലാവരുടെയും മൊഴികള്‍ ക്രൈംബ്രാഞ്ച് എടുത്തിട്ടുണ്ട്. കള്ളസാക്ഷി പറഞ്ഞത് കൊണ്ടും, പണം വാങ്ങി കൂറുമാറിയത് കൊണ്ട് സാഗര്‍ ഈ കേസില്‍ കുടുങ്ങാനാണ് സാധ്യതയെന്ന് ബൈജു കൊട്ടാരക്കര നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. രാമന്‍പ്പിള്ള എന്ന വക്കീലിന്റെ വാക്കുകള്‍ കേട്ടും, ദിലീപിനെയും കണ്ടുമൊക്കെയാണ് സാഗര്‍ മൊഴി മാറ്റിയത്. എന്നാൽ ഇതൊക്കെ തന്നെ വൈകാതെ പുറത്ത് വരുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha
























