പതിനാറുകാരിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി... പിറന്നാളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തിച്ചാണ് തീകൊളുത്തിയത്, പെണ്‍കുട്ടിയും യുവാവും പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍

പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി... പിറന്നാളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വീട്ടിലെത്തിച്ചാണ് തീകൊളുത്തിയത്, പെണ്‍കുട്ടിയും യുവാവും പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍.
പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം നടന്നത്. പിറന്നാളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ വീട്ടിലേക്ക് എത്തിച്ചത്.
ബാലസുബ്രഹ്മണ്യം (23) ആണ് തീകൊളുത്തിയത്. പെണ്‍കുട്ടിയ്ക്കും യുവാവിനും പൊള്ളലേറ്റു. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അതേസമയം ജാര്‍ഖണ്ഡില്‍ പതിനൊന്ന് വയസ് മാത്രമുള്ള പെണ്‍കുട്ടിയെ ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കുന്തി ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അയല്‍ ഗ്രാമത്തില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വഴിയില്‍ തടഞ്ഞു വച്ച പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ആറ് കുട്ടികളും കൂടി ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുഹൃത്തുക്കളാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























