കോവിഡ് വ്യാപനം... മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, ഓണ്‍ലൈനായി ബുധനാഴ്ചയാണ് യോഗം ചേരുക

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഓണ്‍ലൈനായി ബുധനാഴ്ചയാണ് യോഗം ചേരുക.
അതേസമയം, രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു. 2,593 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകള്‍ 15,873 ആയി. 33 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയിലും കോവിഡ് കേസുകള്‍ വലിയ രീതിയില്‍ വ്യാപിക്കുകയാണ്. ശനിയാഴ്ച മാത്രം 1,000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ദില്ലിയില്‍ മാത്രം 1042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ശരീര താപം പരിശോധിച്ച ശേഷമാകണം പ്രവേശനം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഭക്ഷണം പങ്കുവെക്കാന്‍ അനുവദിക്കരുത്. കൊവിഡ് ലക്ഷണമുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കയക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ദില്ലിയിലും ചെന്നൈയിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം രോഗികളുടെ എണ്ണം കൂടിയതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ .
https://www.facebook.com/Malayalivartha
























