തൃക്കാക്കരയില്‍ ഭാര്യ മദ്യകുപ്പി ഒളിപ്പിച്ചു വച്ചതിന്റെ മനോവിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങി മരിച്ചു

തൃക്കാക്കരയില്‍ ഭാര്യ മദ്യകുപ്പി ഒളിപ്പിച്ചു വച്ചതിന്റെ മനോവിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഉണിച്ചിറ ചാഴിക്കോടാത്ത് വീട്ടില്‍ ജോസി ജോണ്‍ (46) തൂങ്ങി മരിച്ചത്.. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.
ഓട്ടോ തൊഴിലാളിയായ ജോസിയുടെ മാതാവ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പിതാവിനെ ആശുപത്രിയില്‍ കൂട്ടിരിപ്പിനായി എത്തിച്ച ശേഷം മടങ്ങിയെത്തിയ ജോസി തലേന്ന് വാങ്ങിവച്ചിരുന്ന മദ്യക്കുപ്പി അന്വേഷിച്ചെങ്കിലും കാണാന്‍ കഴിഞ്ഞില്ല.
ഇതിനെ തുടര്‍ന്ന് ഭാര്യയുമായുണ്ടായ തര്‍ക്കത്തിനു പിന്നാലെ ജോസി വാടക വീട്ടില്‍ തൂങ്ങിമരിക്കുകയുമായിരുന്നു.
നിലവിളിച്ച് ഭാര്യ സമീപവാസികളെ വിളിച്ച് കയര്‍ മുറിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























