പാത്രം കഴുകാനായി ആവശ്യപ്പെട്ടതിന് കൂടെ താമസിക്കുന്നയാളെ കത്തിയെടുത്ത് കുത്തികൊലപ്പെടുത്തി, 21 കാരന്‍ അറസ്റ്റില്‍

പാത്രം കഴുകാനായി ആവശ്യപ്പെട്ടതിന് കൂടെ താമസിക്കുന്നയാളെ കത്തിയെടുത്ത് കുത്തികൊലപ്പെടുത്തി, 21 കാരന്‍ അറസ്റ്റില്‍ പൂനെയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഒഡീഷയിലെ ദേന്‍കനാല്‍ സ്വദേശിയായ അമര്‍ ബസന്ത് മഹോപാത്രയാണ് (28) മരിച്ചത്. ഒഡീഷയിലെ കട്ടക്ക് ജില്ലക്കാരനായ അനില്‍കുമാര്‍ ശരത്കുമാര്‍ ദാസ് ആണ് അറസ്റ്റിലായത്. ഇരുവരെയും കൂടാതെ മുറിയില്‍ താമസിക്കുന്ന മൂന്നാമത്തെയാളാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നുപേരും പൂനെയില്‍ ബാര്‍ബര്‍മാരായ ജോലി ചെയ്യുകയാണ് . ബാനര്‍ പ്രദേശത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമാണ് ഇവര്‍ വാടകക്ക് താമസിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 11.40നാണ് രാവിലെ മുതല്‍ കഴുകാതെ കിടക്കുന്ന പാത്രം വൃത്തിയാക്കാനായി മഹോപാത്ര ദാസിനോട് ആവശ്യപ്പെട്ടത്. ഇത് കേട്ട് ദേഷ്യപ്പെട്ട ദാസ് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. മരണകാരണമായത് നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലേറ്റ കുത്താണെന്ന് പൊലീസ്.
"
https://www.facebook.com/Malayalivartha
























