കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മോശം, ചോദ്യം ആവർത്തിച്ചത് കഴിവുകേടാണ്, ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ, കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തന വിവാദത്തിൽ തുറന്നടിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മോശമാണെന്ന് പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടും. ചോദ്യം ആവർത്തിച്ചത് കഴിവുകേടാണ്. ഇതിന്റെ ധാർമ്മിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചോദ്യപേപ്പർ ആവർത്തനത്തിന്റെ പേരിൽ റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാലാ അധികൃതർ അറിയിച്ചു. പരീക്ഷാനടത്തിപ്പിൽ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കൺട്രോളർ സമ്മതിച്ചിരുന്നു. വീഴ്ച്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്. ഏപ്രിൽ 21 ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം.2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന് ആയിരുന്നു പരീക്ഷ നടന്നത്.സമാനമായ സാഹചര്യം ഉണ്ടായിതിനെ തുടര്‍ന്ന് സൈക്കോളജി ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലെ പരീക്ഷകള്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
നവംബര്‍ 2021 സെഷന്‍ സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്ററിന്റെ ഏപ്രില്‍ 21, 22 തീയതികളില്‍ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ ചോദ്യ പേപ്പറായിരുന്നു ഇരു പരീക്ഷകള്‍ക്കും നല്‍കിയത്.സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയോടെയാണ് പരീക്ഷകള്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ഇതേ പിഴവ് ആര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha























