Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

'ബിഗ് ബോസ് തറവാട്ടിന്റെ അരങ്ങത്ത് തന്ത്രങ്ങളും കുതന്ത്രങ്ങളും തമ്മിൽ കൊമ്പ് കോർത്ത് മുന്നേറുമ്പോൾകൂട്ട് സമവാക്യങ്ങൾ സൂത്രങ്ങൾ മാറി മറിയുകയാണ് തിരിയുകയാണ്. ഒറ്റയ്ക്ക് ചുവട് വെയ്ക്കുന്നവൻ നിലയുറപ്പിക്കുന്നു നിലപാടറിയുന്നു. ജയിലിൽ നിന്നുള്ള ആ സൈൻ ഓഫ് വാക്കുകൾ പണ്ഡിറ്റ് ഒരുക്കുന്ന കുരുക്കുകളാണ് കയങ്ങളാണ് ചതി കുഴികളാണ് അകപ്പെടരുത്, വീഴരുത്...' വൈറലായി കുറിപ്പ്

24 APRIL 2022 04:10 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരെ ഏറെ ആകാംക്ഷയിലാക്കി ബിഗ്ബോസ് മലയളാം സീസണ്‍ 4 മുന്നേറുകയാണ്. ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളാണ് ബ്ലെസ്സലീ. ആരാധകരാണ് ഉള്ളത്. ഇതിനോടകം തന്നെ താരത്തിന്റെ മത്സര രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിയാളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ നോമിനേഷനില്‍ 12 പേരോളം നോമിനേഷന്‍ ചെയ്തതോടെ മറ്റ് മത്സരാർത്ഥികളുടെ പ്രധാന നോട്ടപ്പുള്ളി ബ്ലെസ്സ്ലി തന്നെയാണെന്ന് വ്യക്താവുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ ഇദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഒരു പോസ്റ്റാണ് വൈറലാകുന്നത്.


കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് തറവാട്ടിന്റെ അരങ്ങത്ത് തന്ത്രങ്ങളും കുതന്ത്രങ്ങളും തമ്മിൽ കൊമ്പ് കോർത്ത് മുന്നേറുമ്പോൾകൂട്ട് സമവാക്യങ്ങൾ സൂത്രങ്ങൾ മാറി മറിയുകയാണ് തിരിയുകയാണ്. ഒറ്റയ്ക്ക് ചുവട് വെയ്ക്കുന്നവൻ നിലയുറപ്പിക്കുന്നു നിലപാടറിയുന്നു. ജയിലിൽ നിന്നുള്ള ആ സൈൻ ഓഫ് വാക്കുകൾ പണ്ഡിറ്റ് ഒരുക്കുന്ന കുരുക്കുകളാണ് കയങ്ങളാണ് ചതി കുഴികളാണ് അകപ്പെടരുത്, വീഴരുത്. സഹൃദയരായ പ്രേക്ഷകർ ഉണർന്നിരിക്കുക.

ബ്ലസ് ലീ പറയുന്നു ഇതുവരെ കണ്ടെതെല്ലാം അവൻ പാകിയ ചില വിത്തുകളുടെ മുളകളാണെന്ന് ഇത് യാതാർത്ഥ്യമല്ല മറകളാണ് പ്രേക്ഷകനെയും വിഢിയാക്കി തനിക്ക് അനുകൂലരായി മാറ്റുകയാണ്. താൻ ആണ് ബുദ്ധിമാൻ എന്ന് പറയാതെ പറഞ്ഞു കൊണ്ട്. ബ്ലസ് ലീക്ക് സ്വന്തമായി ഗെയിം പ്ലാനുകളോ തന്ത്രങ്ങളോ ഇല്ല എന്നതാണ് വസ്തുത. ഡോക്ടർ ഉപയോഗിച്ച സൂത്രങ്ങൾ മനസിലാക്കി രാകി മിനുക്കി തന്ത്രപൂർവ്വം പ്രയോഗിക്കുന്നു.

തന്ത്രങ്ങൾ ഒന്നു തന്നെയാണെങ്കിലും അപ്ലിക്കേഷനുകൾ മാർഗ്ഗങ്ങൾ വ്യത്യസ്തമാണ്. നിരാശാ കാമുകൻ തുടങ്ങിയ ചില കാർഡുകൾ മുൻ കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്. ചർച്ചകൾ ചെയ്തിട്ടുണ്ട്. അത്തരം ആപ്ലിക്കേഷനുകളുടെ സഹായത്താൽ ഒരു സഹതാപ തരംഗം ഉളവാക്കാൻ ബ്ലസ് ലീക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് അവൻ ഉപയോഗിച്ചത് ചില ചീപ്പ് ട്രിക്കുകൾ ആണ്. പ്രേക്ഷകരിൽ അനേകർ അത് അവഗണിക്കുന്നു, അവനു ഉറച്ച പിന്തുണ നൽകി തുടങ്ങുന്നു.

ബ്ലസ് ലീ അവകാശപ്പെടുന്നത് നിമിഷയിലും ധന്യയിലും നടത്തിയ സൈക്കോളജിക്കൽ ഫീഡ് ആണ് ഡോക്ടറിന് അനുകൂലമായ ഒരു പോസിറ്റീവ് വൈബ് എല്ലാവരിലേക്കും എത്തിച്ചത് എന്ന്. ഓരോന്നായി പരിശോധിക്കാം നിമിഷ ഡോക്ടറോട് ഇപ്പോൾ കാണിക്കുന്ന അടുപ്പം വൈൽഡ് കാർഡ് എൻട്രിയിലൂടെയുള്ള മാഷിന്റെ കടന്നു വരവിനെ ഉപയോഗിച്ച് നിമിഷയ്ക്ക് നൽകിയ ഫീഡിംഗ് കൊണ്ടാണ് എന്ന്.

പക്ഷേ ഇത് തെറ്റാണ്. വൈൽഡ് കാർഡ് എൻട്രിയ്ക്കും വളരേ മുമ്പേയാണ് നിമിഷ എലിമിനേറ്റ് ആകുന്നതും പിന്നെ മടങ്ങി വരുന്നതും. എലിമിനേഷൻ റൂമിൽ ഇരുന്ന നിമിഷ അല്ല, സീക്രട്ട് റൂം വിട്ടിറങ്ങി മടങ്ങി വന്ന നിമിഷ എലിമിനേഷൻ റൂമിൽ നിമിഷ ഡോക്ടറെ പച്ചയ്ക്ക് വലിച്ചു കീറുകയായിരിന്നു. ജാസ്മിൻ സിൻഡ്രോം കാരണം.

പക്ഷേ സീക്രട്ട് റൂമിൽ വച്ച് കണ്ട കാഴ്ച്ചകളും സംഭാഷണങ്ങളുമാണ് അവൾക്ക് ശരിയായ ധാരണകളിലും അനുമാനങ്ങളിലും എത്തിച്ചേരാൻ ഇടയായത്. ജാസ്മിൻ കലി തുള്ളുമ്പോഴൊക്കെ അവളെ പറഞ്ഞ് മനസിലാക്കിക്കാൻ നിമിഷ പിന്നീട് ശ്രമിക്കുന്നുണ്ട് ഡോക്ടറിനു വേണ്ടി വാദിക്കുന്നുണ്ട്. ആയതിനാൽ നിമിഷയ്ക്ക് ഉണ്ടായ മനം മാറ്റം വൈൽഡ് കാർഡ് എൻട്രി ഇൻഫർമേഷൻ ഉപയോഗിച്ച് ബ്ലസ് ലീ നടത്തിയ ഫീഡിംഗ് കൊണ്ടാണ് എന്ന വാദം പൊള്ളത്തരമാണ് തെറ്റാണ്.

ധന്യയും ബ്ലസ് ലീയുമായുള്ള വാദങ്ങൾ ആരും മറക്കാൻ ഇടയില്ല. വൈൽഡ് കാർഡ് എൻട്രിക്ക് ശേഷം വന്ന മാഷ് ഡോക്ടറോട് കൂടുതൽ ഇടപഴകുന്നതിനെ കുറിച്ച് അവർ വിശദമായി ചർച്ച ചെയ്യുന്നു. വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നുമുണ്ട്. പക്ഷേ പിന്നീട് ധന്യ മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ ഡോക്ടറോടുള്ള നീരസവും ഈർഷ്യയും വ്യക്തമാക്കുന്നുണ്ട്. അത് ഇന്നലെയ്ക്ക് മുമ്പുള്ള ദിവസം സുചിത്രയുമായുള്ള ഭാഷണത്തിൽ കൂടുതൽ വ്യക്തമാകുന്നുമുണ്ട്. ധന്യക്ക് തുടക്കം മുതലേ ഡോക്ടറുമായി വുക്തിപരമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. നല്ല സൗഹൃദം തന്നെയാണ് ഉള്ളത്. പക്ഷേ ഡോക്ടറുടെ എക്സ്ട്രീം അഗ്രസീവ്
ഗയിം രീതിയോടുള്ള അവജ്ഞയാണുള്ളത്. അത് ലക്ഷ്മി സുപ്രിയ തുടങ്ങിയ എല്ലാവർക്കുമുണ്ട്.

ഡോക്ടറിന് ലാലേട്ടൻ അടി നൽകിയതിനു ശേഷം ഡോക്ടർ ഹോട്ട് സ്റ്റാറിന് കണ്ടന്റ് നൽകുന്നില്ല. അത് ബ്ലസ് ലീയോട് ഇന്നലെ തുറന്ന് സംസാരിക്കുന്നുമുണ്ട്. ഡോക്ടർ ഗയിമും ടാസ്ക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഗൂഢമായി കളിക്കുന്നു. വെയിറ്റ് കുറയ്ക്കാൻ കഠിനമായി യത്നിക്കുന്നു വലിയ ഔട്ട്പുട്ട് ഉണ്ടാക്കുന്നു ഇതൊക്കെയാണ് ഡോക്ടറിന് ചുറ്റും പുതിയ പോസിറ്റീറ്റ് വൈബുകൾ തിരയിളക്കിയത്.

 

 

പിന്നെ എങ്ങനെയാണ് അത് ബ്ലസ് ലീ ധന്യയെ ഫീഡ് ചെയ്തത് കൊണ്ടുണ്ടായ പോസിറ്റീവ് വൈബ് ആണെന്ന്ബ്ലസ് ലീക്ക് സ്ഥാപിക്കാനും അവകാശപ്പെടാനുമാവുന്നത്? ദയവായ വളരെ കണ്ണിംഗ് ആയ ഈ യുവാവിന്റെ കുതന്ത്രങ്ങളിൽ വഴിപെട്ടു പോകരുത്. അയാൾ കാത്തിരികയാണ് ഡോക്ടറിൽ നിന്ന് പുതിയ തന്ത്രങ്ങൾകവർന്നെടുക്കാൻ പ്രയോഗിക്കുവാൻ. വളരെ ഉന്നതമായ ചിന്തകൾ വച്ചു പുലർത്തുന്ന ഈ മനസിന് എങ്ങനെയാണ് വിപരീതമായി പ്രവർത്തിക്കാനാവുന്നത്? ചോദും നിങ്ങളോട് തന്നെയാണ്. . .

NB- കുറിപ്പ് തീർത്തും വ്യക്തിപരമായ അഭിപ്രായമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends