Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വാലിന് തീ പിടിച്ച് പിണറായി പാലക്കാട്ടെ എസ്ഡിപിഐ ഓഫീസുകളില്‍ ഇരച്ചുകയറി കേരളാ പോലീസ്; മിന്നല്‍ റെയ്ഡ്; നേതാക്കളുടെ വീടുകളും അരിച്ചുപെറുക്കുന്നു

24 APRIL 2022 08:12 PM IST
മലയാളി വാര്‍ത്ത

ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികളെ ഇത്രയും ദിവസമായിട്ടും പിടികൂടാനാകാത്തത് സര്‍ക്കാരിന് ഉണ്ടാക്കുന്ന നാണക്കേടും സമ്മര്‍ദ്ധവും ചെറുതല്ല. ബിജെപി സിപിഎം എസ്ഡിപിഐ രഹസ്യ ബന്ധത്തെ പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതോടെ വാലിന് തീ പിടിച്ച അവസ്ഥയിലുമായി സര്‍ക്കാര്‍. ഇതോടെ പ്രതികളെ എങ്ങനെയും പിടികൂടണം എന്ന അന്ത്യശാസനമാണ് പിണറായി പൊലീസിന് നല്‍കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മിന്നല്‍ റെയ്ഡുകളാണ് പാലക്കാട് അരങ്ങേറുന്നത്. ശ്രീനിവാസന്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജില്ലയില്‍ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെ മിന്നല്‍ റെയ്ഡ് തുടരുകയാണ്. എസ്ഡിപിഐയുടെ പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. കോലപാതകം ആസൂത്രണം ചെയ്തത് പട്ടാബി സ്വദേശിയാണെന്ന് പൊലീസ് സ്ഥിതീകരിച്ചതിന് പിന്നാലെയാണ് നടപടി.

ഓഫീസുകളില്‍ പരിശോധന കൂടാതെ. മേഖലയിലെ എസ്.ഡി.പി.ഐ. നേതാക്കളുടെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം. കഴിഞ്ഞദിവസം പാലക്കാട്ടെ എസ്.ഡി.പി.ഐപോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പട്ടാമ്പി, തൃത്താല മേഖലകളിലും പരിശോധന നടത്തുന്നത്.

ജില്ലയില്‍ പട്ടാമ്പിയും പരിസര പ്രദേശങ്ങളും എസ്ഡിപിഐ സ്വാധീന മഖലകള്‍. ഈ മേഖലയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ശ്രീനിവാസനെ വധിച്ച ശേഷം പ്രിതകള്‍ പട്ടാമ്പിയില്‍ ഒളിച്ച് താമസിച്ചതായും വിവരം ലഭിച്ചിരുന്നു. കൃത്യത്തിന് ശേഷം പ്രതികള്‍ പട്ടാമ്പിയിലെത്തി ഒളിച്ചുതാമസിച്ചതായും വിവരമുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 5 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ പലരും ഒളിവിലാണ്. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നോ പൊലീസിനെ ഭയന്നോ ആകാം ഇവര്‍ പോയതെന്ന് കരുതുന്നു. പട്ടാമ്പി പരിസരത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

കൊലപാതത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ രണ്ട് പേരെ മാത്രമാണ് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. ശേഷിക്കുന്ന അഞ്ച് പേര്‍ക്കുള്ള തിരച്ചിലിന്റെ ഭാഗമായാണ് പരിശോധന. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്തി ചോദ്യം ചെയ്ത് പ്രതികളിലേക്കെത്താനാണ് ഈ റെയ്‌ഡെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ പലരും ഒളിവിലാണ്.

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറംഗ കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍. കോങ്ങാട് സ്വദേശി ബിലാല്‍ ആണ് പിടിയിലായത്. എവിടെ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഗൂഢാലോചനയില്‍ പങ്കെടുക്കുകയും രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് മറ്റ് രണ്ടുപേര്‍. ഇവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. കേസില്‍ നേരത്തേ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയില്‍ മൂന്നു ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഏപ്രില്‍ 15ന് പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈര്‍ (43) കൊല്ലപ്പെട്ടിരുന്നു. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു കൊലപാതകം.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബാക്കി അഞ്ച് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശംഖുവാരത്തോട് കുന്നുംപുറം സ്വദേശി അഷ്‌വാഹ്(23), കാന്നിരപ്പുഴ ഐക്കാപാടം സ്വദേശി സദ്ദാം ഹുസൈന്‍(30), കാവില്‍പാട് കല്ലംപറമ്പില്‍ സ്വദേശി അഷ്‌റഫ്(29) എന്നിവരെ റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ പതിനാറിന് ഉച്ചയ്ക്ക് മേലാമുറി ജംഗ്ഷനിലെ സ്വന്തം കടയില്‍വച്ചാണ് ശ്രീനിവാസന്‍ ആക്രമണത്തിനിരയായത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends