Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ശശിയണ്ണ ആ കളി നടക്കില്ല ഡബ്ല്യൂ സി സി ഇളകി. ബൈജു പൗലോസ് ഇരട്ടച്ചങ്കനാകും..

24 APRIL 2022 09:17 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്തുവരുന്ന വാർത്ത അക്ഷരാർത്ഥത്തിൽ മലയാളികളെ ഞെട്ടിക്കുകയാണ്.എന്താണ് ദിലീപിന്റെ കേസിൽ സംഭവിക്കുന്നത്.ഒരു അധോലോക ഗുണ്ടയെന്നോണം ദിലീപ് കാട്ടിക്കൂട്ടുന്ന കാട്ടാപ്പുകൾ ഒരു സമയത്ത് ആ നടനെ വളരെയേറെ ഇഷ്ടാപ്പെട്ടിരുന്ന ആരാധകരെ കൊണ്ട് പോലും വെറുപ്പിച്ചിരിക്കുകയാണ്.ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതടക്കം അട്ടിമറികൾ കേസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.എന്നാൽ എത്രകണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരികതന്നെ ചെയ്യും.. 

 

ക്രൈംബ്രാഞ്ച് മേധാവിയെയടക്കം മാറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത് 'രഹസ്യനീക്ക'ത്തിലൂടെയെന്നാണ് വിവരം.ഐപിഎസുകാരുടെ നിയമനം സർക്കാരിന്റെ അവകാശമാണ്. അപ്പോഴും സ്ഥലം മാറ്റത്തെ കുറിച്ച് പൊലീസ് മേധാവിയോട് ചോദിക്കും. ഇതിനൊപ്പം ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതിനുമുമ്പ് അവരോട് ആലോചിക്കുകയോ പറയുകയോ ചെയ്യുന്ന രീതിയും പൊലീസിലുണ്ട്. ഇത് അട്ടിമറിച്ചാണ് കഴിഞ്ഞദിവസം വിജിലൻസ്, ക്രൈംബ്രാഞ്ച് തലവന്മാരെ മാറ്റിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

 

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് മേധാവിയായ എസ്. ശ്രീജിത്തിനെ മാറ്റുന്നത്. ഗതാഗത കമ്മിഷണറാക്കി ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് ശ്രീജിത്ത് ഇതേ കുറിച്ച് അറിയുന്നത്. അക്ഷരാർത്ഥത്തിൽ ശ്രീജിത്ത് ഇക്കാര്യത്തിൽ ഞെട്ടി. വിജിലൻസ് തലപ്പത്ത് മാറ്റത്തിന് കാരണം ഡയറക്ടറായിരുന്നു സുദേഷ് കുമാറിനെതിരായ അഴിമതി ആരോപണമാണെന്നും സൂചനയുണ്ട്. ചില പരാതികൾ സർക്കാരിനും ഡി.ജി.പി.ക്കും മുമ്പിലുള്ളതുകൊണ്ടാണിത്. ഡയറക്ടറായ സുദേഷ് കുമാറിനെതിരേ വിജിലൻസിൽത്തന്നെ പരാതിയുണ്ട്. ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയും സുദേഷിനെതിരേ പരാതി നൽകിയിട്ടുണ്ട്.

 

ദിലീപിന്റെ കേസിൽ ശ്രീജിത്തിന്റെ ഇടപെടൽ പൊതുസമൂഹംപോലും ശ്രദ്ധിക്കുന്നതാണ് എന്നതിനാൽ അദ്ദേഹത്തിന് സ്ഥാനമാറ്റം ആരും പ്രതീക്ഷിച്ചിതല്ല. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം എല്ലാ അർത്ഥത്തിലും മലയാളിയെ ഞെട്ടിച്ചു. പുറത്തു വന്ന ശബ്ദ രേഖകൾ സത്യം പറഞ്ഞു. ഇതിനിടെയാണ് ശ്രീജിത്തിനെ മാറ്റുന്നത്. ആഭ്യന്തരവകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് മാറ്റം.

 

പൊലീസിനെതിരേ ആരോപണങ്ങൾ ഏറെയുണ്ടായിട്ടും തലപ്പത്ത് മാറ്റങ്ങളുണ്ടായിട്ടില്ല. എന്നാൽ, ശശിയുടെ നിയമനവും മാറ്റവും തമ്മിൽ ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നടിയെ അക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഇടപെടൽ ദുർബലപ്പെടുത്തുന്നതാണ് അഴിച്ചുപണിയെന്ന് ആരോപണം ഉയർന്നിട്ടുമുണ്ട്. ഇതും സർക്കാർ നിഷേധിക്കുകയാണ്. എന്നാൽ ക്രൈംബ്രാഞ്ച് മേധിവിയെ മാറ്റിയ സർക്കാർ നടപടി നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചനാക്കേസ് അന്വേഷണത്തിലും അനിശ്ചിതത്വം ഉണ്ടാക്കും.

 

ഒറ്റ രാത്രികൊണ്ട് എസ്.ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റിയതോടെ അന്വേഷണം പാതിവഴിയിൽ നിലച്ചമട്ടാണ്. പുതിയ മേധാവിയെത്തി കേസിന്റെ നാൾ വഴികൾ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ഇനി അന്വേഷണസംഘത്തിന് മുന്നോട്ടുപോകാൻ സാധിക്കുള്ളു. ജയിൽ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബ് ആയിരിക്കും പുതിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ട്രാൻസ്പോർട്ട് കമ്മിഷണറായ എ.ഡി.ജി.പി: എം.ആർ. അജിത്കുമാറാകും പുതിയ വിജിലൻസ് ഡയറക്ടർ. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ സുധേഷ്‌കുമാറിനെയാണ് പുതുതായി സൃഷ്ടിച്ച ജയിൽ ഡി.ജി.പി തസ്തികയിൽ നിയമിച്ചിരിക്കുന്നത്.

 

വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്ക് തുല്യമായി ഒരു ഡി.ജി.പി തസ്തിക സൃഷ്ടിച്ചുകൊണ്ടാണ് സുധേഷ്‌കുമാറിനെ മാറ്റിയത്. തനിക്കെതിരേയുള്ള വിജിലൻസ് കേസ് അന്വേഷണം മന:പപൂർവം വൈകിക്കുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ടോമിൻ ജെ. തച്ചങ്കരി സുദേഷ് കുമാറിന്റെ പേരിൽ പരാതി ഉന്നയിച്ചിരുന്നു. സുധേഷ്‌കുമാറിനെതിരേ മറ്റു ചില പരാതികളും ആഭ്യന്തര വകുപ്പിനു മുന്നിൽ ഉണ്ട്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് സുദേഷിന്റെ സ്ഥാനചലനം.

 

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയിൽ അതിജീവതയും ഡബ്യൂസിസിയും ഒരുമിച്ച് പ്രധാനമന്ത്രിക്ക് ഒരു കത്തുനൽകുമെന്നും വാർത്തകളുണ്ട്.അങ്ങനെ ഉണ്ടായാൽ അത് ദിലീപിനും ദിലീപിന്റെ ക്രൂരതകൾക്ക് കൂട്ടുനിൽക്കുന്ന കേരളം സർക്കാരിനും തലവേദന ആകുമെന്ന് കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

 

നടിയെ ആക്രമിച്ച കേസ് പുനരന്വേഷണം മേയ് അവസാനംവരെയാണ് കോടതി നീട്ടിനൽകിയിരിക്കുന്നത്. ഈവിഷയങ്ങളിലൊക്കെ പുതിയ ക്രൈംബ്രാഞ്ച് മേധാവി തീരുമാനമെടുക്കേണ്ടതുണ്ട്. നിലവിൽ ‍രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.നടിയെ ആക്രമിച്ച കേസ് പുനരന്വേഷണം ഡിവൈ.എസ്.പി. ബൈജു കെ. പൗലോസിന്റെ നേതൃത്വത്തിലും അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസന്വേഷണം എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുമാണ് മുന്നോട്ടുപോകുന്നത്.

 

ഇതിൽ നടിയെ ആക്രമിച്ച കേസ് ആണ് ദിലീപിന് ഏറെ നിർണ്ണായകം കാരണം ആ കേസ് അന്വേഷിക്കുന്നത് ബൈജു പൗലോസാണ്ക്രൈം ബ്രാഞ്ച് തലപ്പത്ത് അഴിച്ചുപണി നടന്നാലും ബൈജു ദിലീപിനെ ചുമ്മാതെ വിടില്ല.ഈ കേസിന്റെ ആദ്യം മുതൽ അത് മനസിലാക്കാൻ സാധിക്കും.

 

കൃത്യമായി തന്നെ പല ഭീഷണികളും ബുദ്ധിമുട്ടുകളും ഉയർന്നിട്ടും ദിലീപിന്റെ രാക്ഷസ മുഖം വലിച്ചു കീറാൻ തന്നെയാണ് ബൈജു പൗലോസിന്റെ തീരുമാനം. ഇവിടെ അതിജീവതയും അവൾക്കൊപ്പം എന്തിനും പോകുന്ന ഡബ്യൂസിസിയും ബൈജു പൗലോസിനെപോലുള്ള അന്വേഷണ ഉദ്യോഗസ്ഥരും ഒക്കെ ഉള്ളപ്പോൾ ദിലീപ് കുടുങ്ങുകതന്നെ ചെയ്യാനാണ് സാധ്യത.അതിൽ ശ്രീജിത്തിനെ മാറ്റിയതുകൊണ്ട് യാതൊന്നും നടക്കാൻ പോകുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends