Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

നടന്നത് രഹസ്യ നീക്കം.. ദിലീപിന്റെ മാസ്റ്റർ പ്ലാൻ ചിറകരിയാൻ ഡബ്യൂസിസി പിന്നാലെ ആ വെടിക്കെട്ടും

24 APRIL 2022 09:18 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിൽ 39 കൂടി ശേഷിക്കെയാണ് പൊലീസ് തലപ്പത്തെ മാറ്റങ്ങൾ ക്രൈംബ്രാഞ്ചിലും ഇളക്കമുണ്ടാക്കിയത്. എസ് ശ്രീജിത്തിനെ ഈ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് മാറ്റുമ്പോൾ ആശങ്കയുണ്ടെന്നാണ് നടിക്കൊപ്പം നിൽക്കുന്ന വിമണ്‍ ഇൻ സിനിമാ കളക്ടീവിന്‍റെ പ്രതികരണം. എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് അഴിച്ചുപണി. പ്രതിഭാഗം വക്കീലന്മാരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയെന്നും ഡബ്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

 

ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഞങ്ങൾക്ക് ആശങ്കയുണ്ട്

ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്.

 

വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

 

ക്രൈംബ്രാഞ്ച് മേധാവിയെയടക്കം മാറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത് 'രഹസ്യനീക്ക'ത്തിലൂടെ എന്ന റിപ്പോർട്ടുകലും പുറത്തുവരുന്നുണ്ട്. ഐപിഎസുകാരുടെ നിയമനം സർക്കാരിന്റെ അവകാശമാണ്. അപ്പോഴും സ്ഥലം മാറ്റത്തെ കുറിച്ച് പൊലീസ് മേധാവിയോട് ചോദിക്കും. ഇതിനൊപ്പം ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതിനുമുമ്പ് അവരോട് ആലോചിക്കുകയോ പറയുകയോ ചെയ്യുന്ന രീതിയും പൊലീസിലുണ്ട്. ഇത് അട്ടിമറിച്ചാണ് കഴിഞ്ഞദിവസം വിജിലൻസ്, ക്രൈംബ്രാഞ്ച് തലവന്മാരെ മാറ്റിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

 

എന്നാൽ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് മേധാവിയായ എസ്. ശ്രീജിത്തിനെ മാറ്റുന്നത്. ഗതാഗത കമ്മിഷണറാക്കി ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് ശ്രീജിത്ത് ഇതേ കുറിച്ച് അറിയുന്നത്.

 

അക്ഷരാർത്ഥത്തിൽ ശ്രീജിത്ത് ഇക്കാര്യത്തിൽ ഞെട്ടി. വിജിലൻസ് തലപ്പത്ത് മാറ്റത്തിന് കാരണം ഡയറക്ടറായിരുന്നു സുദേഷ് കുമാറിനെതിരായ അഴിമതി ആരോപണമാണെന്നും സൂചനയുണ്ട്. ചില പരാതികൾ സർക്കാരിനും ഡി.ജി.പി.ക്കും മുമ്പിലുള്ളതുകൊണ്ടാണിത്. ഡയറക്ടറായ സുദേഷ് കുമാറിനെതിരേ വിജിലൻസിൽത്തന്നെ പരാതിയുണ്ട്. ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയും സുദേഷിനെതിരേ പരാതി നൽകിയിട്ടുണ്ട്.

 

ദിലീപിന്റെ കേസിൽ ശ്രീജിത്തിന്റെ ഇടപെടൽ പൊതുസമൂഹംപോലും ശ്രദ്ധിക്കുന്നതാണ് എന്നതിനാൽ അദ്ദേഹത്തിന് സ്ഥാനമാറ്റം ആരും പ്രതീക്ഷിച്ചിതല്ല. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം എല്ലാ അർത്ഥത്തിലും മലയാളിയെ ഞെട്ടിച്ചു. പുറത്തു വന്ന ശബ്ദ രേഖകൾ സത്യം പറഞ്ഞു.

 

ഇതിനിടെയാണ് ശ്രീജിത്തിനെ മാറ്റുന്നത്. ആഭ്യന്തരവകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് മാറ്റം.അതുകൊണ്ട് തന്നെ പി. ശശിക്ക് ഇതിൽ പങ്കുണ്ടെന്ന് തന്നെയാണ് പരക്കെയുള്ള ആരോപണം.എന്നാൽ, ശശിയുടെ നിയമനവും മാറ്റവും തമ്മിൽ ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.എന്നാൽ സർക്കാരിന്റെ ഈ വിശദീകരണം പൊളിച്ചടുക്കുന്ന മറുപടി നൽകുകയാണ് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍..

 

കേസന്വേഷണം തീരാനുകുന്നതിന് തൊട്ടു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്നും മാറ്റുക - ഈ പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവർത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലർ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓർമ്മയിൽ ഐസ്ക്രീം പാർലർ കേസ് മുതൽ ഇതു കണ്ടതാണ്.

 

പിന്നെ നീതി മുഖം മൂടിയിട്ട എത്രയോ കേസുകൾ.കഴിഞ്ഞ അഞ്ചു വർഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസിൽ നീതി നടപ്പാക്കും എന്ന തോന്നൽ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മൾ അതിശയം കൊണ്ടു. എന്നാൽ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തിൽ കൊടിയ അന്യായങ്ങൾ ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു . ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. കാരണം ഇത് ആണുങ്ങളുടെ ലോകമാണ്.കോടതിയിലായാലും പോലീസിലായാലും രാഷ്ട്രീയ പാർട്ടിയിലായാലും.

 

അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമായി മാറുന്നത്. അതിനായി ചാനൽ ചർച്ചകളിൽ പോലും നീതിയുടെ വായടപ്പിക്കാൻ അനീതിക്ക് കപ്പം വാങ്ങിയവരുണ്ടാകുന്നത്. ആരുമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീകളോട് തന്നെ നിരന്തരം ചോദ്യം ചോദിക്കുന്നതിലാണ് സമൂഹത്തിന്റെ ആനന്ദം. അതൊന്നും നമ്മെ കാലാകാലമായി ഭരിക്കുന്ന ആൺരാഷ്ട്രീയ പാർട്ടികളുടെയോ സിനിമകക്കത്തും പുറത്തുമുള്ള സാംസ്കാരിക നായകരുടെയോ സംഘടനാ പ്രമാണികളുടെയോ ചുമതലയല്ല എന്നാണ് ഇവർക്ക് തോന്നുന്നത്.

 

നല്ല കാര്യം. അതിനോടൊക്കെ ഒരു നല്ല നമസ്കാരമേ പറയാനുള്ളൂ. എത്ര മൂടി വച്ചാലും സത്യം പുറത്തു വന്നുകൊണ്ടേയിരിക്കും , നീതി നടപ്പായാലും ഇല്ലെങ്കിലും. അത് കനൽ പോലെ ജ്വലിക്കും. അന്യായങ്ങൾ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അത് അധികാരികൾക്ക് സ്വസ്ഥത തരില്ല. നിശബ്ദതയുടെ പ്രവാഹം ലംഘിച്ച് സത്യം വിളിച്ചു പറയുന്ന ഒരു ആനിരാജയും കെ.കെ.രമയും , നിതാന്ത പോരാളിയായി കെ. അജിതയുമുണ്ടായില്ലേ. അതാണ് ലിംഗ രാഷ്ട്രീയം .

 

അത് എല്ലാ വ്യവസ്ഥാപിത പാർട്ടികളുടെയും ഹൃസ്വദൃഷ്ടികൾക്കപ്പുറത്താണ്. അതിലാണ് പ്രത്യാശ, അതാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . ലിംഗനീതി കെട്ടുപോകാത്ത കാലത്തോളം അതിനങ്ങിനെ മണ്ണിട്ട് മൂടാമെന്ന് ആരും വ്യാമോഹിയ്ക്കേണ്ട . ഈ കോടതികളൊന്നും അവസാനവാക്കല്ല. ഞങ്ങൾ പോരാട്ടം തുടരും. കഥകളിൽ എന്ന പോലെ എന്നും രാക്ഷസൻ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ #അവൾക്കൊപ്പം''.

 

എന്ന് കുറിച്ചിരിക്കുകയാണ്.ദിദി യുടെ ചോദ്യങ്ങൾ കേരളം ചോദിക്കാൻ ബാക്കി വെച്ചിരുന്നവയാണ്..എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിയിൽ അതിജീവതയും ഡബ്യൂസിസിയും ഒരുമിച്ച് പ്രധാനമന്ത്രിക്ക് ഒരു കത്തുനൽകുമെന്നും വാർത്തകളുണ്ട്.അങ്ങനെ ഉണ്ടായാൽ അത് ദിലീപിനും ദിലീപിന്റെ ക്രൂരതകൾക്ക് കൂട്ടുനിൽക്കുന്ന കേരളം സർക്കാരിനും തലവേദന ആകുമെന്ന് കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends