Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പിണറായിയുടെ നെഞ്ചത്ത് ബോംബ് പൊട്ടിച്ച് പിജെ കണ്ണൂര്‍ അടിച്ച് പിരിഞ്ഞ് രണ്ടായി പിളര്‍ന്ന് ചാവുന്നു..

24 APRIL 2022 09:30 PM IST
മലയാളി വാര്‍ത്ത
പിണറായിയിലെ തൻെറ വീടിനരികിൽ  ബോംബ് പൊട്ടിച്ചത് ആരാണെന്ന് തനിക്കറിയണമെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശംസനം. അത് ആരായാലും കാണിച്ചത്  വൃത്തികേടാണെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രി നൽകിക്കഴിഞ്ഞു.      കണ്ണൂരിലെ  സി പി എമ്മിൽ രണ്ടു ഗ്രൂപ്പുകൾ ഉരുത്തിരിഞ്ഞ് വരുന്നതിനിടയിലാണ് മുഖ്യമന്ത്രി, എം വി ജയരാജനെ ഫോണിൽ വിളിച്ച് ശാസിച്ചത്.  കേരള മുഖ്യമന്ത്രി പിണറായി വിജയൻെറ വീടിന് സമീപം സി പി എം ബോംബ് പൊട്ടിച്ചെന്ന വാർത്ത ദേശീയ മാധ്യമങ്ങൾ വരെ കവർ ചെയ്തതോടെയാണ് മുഖ്യമന്ത്രിക്ക്  അതി ഭയങ്കരമായ ദേഷ്യം ഉണ്ടായത്.      ബോംബ് പൊട്ടിച്ചത് പി ജയരാജൻ്റെ ഗ്രൂപ്പാണെന്ന സൂചന ചില സി പി എം നേതാക്കൾ പിണറായിക്ക് നൽകിയെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.  പി.ശശിയെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിലുള്ള കലിപ്പാണ് പി.ജയരാജൻ തീർത്തതെന്ന്  മുഖ്യമന്ത്രിയെ ചില നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. ഇത് മുഖ്യമന്ത്രി വിശ്വസിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.      കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ വീട് വിട്ടുകൊടുത്ത സംഭവത്തിൽ യുവതിയായ അധ്യാപികയെ  അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വ്യക്തിപരമായി അറിയുന്ന കുടുംബമാണ് അധ്യാപികയുടെത്. എന്നിട്ടും അദ്ദേഹം കേസിൽ ശക്തമായി ഇടപെട്ടു.  ഇത് പി.ജെ ആർമിയെ നേരിടാനുള്ള നീക്കത്തിൻ്റെ ഭാഗമായിരുന്നു.     പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ്. കേസന്വേഷണ സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് ഇവരെ അറസ്റ്റ് ചെയ്തത്. സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ച സംഭവത്തിലാണ് യുവതി അറസ്റ്റിലായത്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജിൽദാസിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് പൊലീസിൽനിന്നുള്ള വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞ വീട്. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാർ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. മുഖ്യമന്ത്രിയുടെ വീടിനടുത്ത്   കൊലക്കേസ് പ്രതി ഒളിവിൽ താമസിച്ചത്  മുഖ്യമന്ത്രിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ്   പ്രതിയുമായുള്ള യുവതിയുടെ പങ്കും അന്വേ ഷിക്കാൻ തീരുമാനിച്ചത്.     ഇവിടെ എത്തുന്നവരെ സി പി എം പ്രത്യേകം നിരീക്ഷിക്കാറുണ്ട്. എന്നിട്ടും നിജിൽദാസിനെ കണ്ടെത്തിയില്ലെന്ന് പറഞ്ഞാൽ അതിനർത്ഥം രേഷ്മയെ സി പി എം അത്രയേറെ വിശ്വസിക്കുന്നു എന്നതാണ്. ആ വിശ്വാസമാണ് രേഷ്മയെ കൊണ്ടിത് ചെയ്യിച്ചത്.     നിജിൽദാസിന്‌ ഒളിച്ചുകഴിയാൻ രേഷ്‌മ വീട്‌ നൽകിയത്‌ കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ടെന്നാണ്  പൊലീസ് പറയുന്നത്. ഒളിച്ചുതാമസിക്കാൻ ഒരിടംവേണമെന്നുപറഞ്ഞ്‌ വിഷുവിന്‌ ശേഷമാണ്‌ പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്‌.

17 മുതൽ നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടിൽ വരുന്നത്‌ കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക്‌ നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്‌.

ബസ്‌ സ്‌റ്റോപ്പിൽനിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത്‌ നിജിൽദാസ്‌ എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോൺ സംഭാഷണത്തിലെ വിവരങ്ങളും.

മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ഗൾഫിൽ ജോലിചെയ്യുന്ന അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ്‌ രേഷ്‌മ. അണ്ടലൂർ കാവിനടുത്ത വീട്ടിലാണ്‌ രേഷ്‌മയും മക്കളും താമസം. രണ്ടുവർഷം മുമ്പ്‌ കുടുംബം നിർമിച്ച രണ്ടാമത്തെ വീടാണ്‌ പിണറായി പാണ്ട്യാലമുക്കിലേത്‌. പ്രശാന്ത്‌ ഗൾഫിൽ പോകുംവരെ അണ്ടലൂരിലും പിണറായിയിലുമായാണ്‌ കുടുംബം താമസിച്ചത്‌.

കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഒളിപ്പിച്ചുതാമസിപ്പിച്ചത്‌ ഐ.പി.സി 212 വകുപ്പ്‌ പ്രകാരം അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.തലശ്ശേരി പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒളിവിൽ കഴിഞ്ഞ ബി.ജെ.പി. പ്രവർത്തകനെ പോലീസ് പിടികൂടിയത് ഫോൺകോളുകളും വാട്സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്.   ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പാറക്കണ്ടി നിജിൽദാസ്(38) ഭാര്യയുമായി വാട്സാപ്പിലൂടെയും മറ്റുമാണ് ബന്ധപ്പെട്ടിരുന്നത്. ഭാര്യയുടെ ഫോൺവിളികളും വാട്സാപ്പും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാണ് പിണറായി പാണ്ട്യാലമുക്കിൽ എത്തിയത്. പിന്നീട് ഈ ഭാഗത്തെ മൊബൈൽ ടവറിന് കീഴിലെ ആളൊഴിഞ്ഞ് കിടക്കുന്ന വീടുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനൊടുവിലാണ് അധ്യാപികയായ അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം.രേഷ്മ(42)യുടെ ഭർത്താവ് പ്രശാന്തിന്റെ വാടകവീട്ടിൽനിന്നാണ് നിജിൽദാസിനെ പോലീസ് പിടികൂടിയത്.
അധ്യാപികയായ രേഷ്മയും നിജിൽദാസും സുഹൃത്തുക്കളാണ്. വിഷുവിന് ശേഷമാണ് നിജിൽദാസ് ഒളിച്ചു താമസിക്കാൻ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനായി അധ്യാപികയെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടർന്നാണ് രേഷ്മ തന്റെ പാണ്ടാല്യമുക്കിലെ വീട്ടിൽ നിജിൽദാസിന് താമസസൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽനിന്ന് ഏകദേശം 300 മീറ്ററോളം അരികെയാണ് ഈ വീട്.

 പാണ്ട്യാലമുക്കിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ രേഷ്മയും നിജിൽദാസും വാട്സാപ്പ് കോളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. 
നേരത്തെ ഈ വീട് കലാകാരന്മാർക്ക് ഉൾപ്പെടെ വാടകയ്ക്ക് നൽകിയിരുന്നതായാണ് വിവരം. തലശ്ശേരി അമൃതവിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ രേഷ്മയ്ക്ക്, അടുത്തിടെ ചില സംഘടനകൾ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചിരുന്നു. ഇക്കാര്യം സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.   ആകെ 16 പേർ പ്രതികളായ കേസിൽ ഇതോടെ 14 പേർ അറസ്റ്റിലായി. കേസിൽ ബി.ജെ.പി. തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ന്യൂമാഹി പ്രിൻസിപ്പൽ എസ്.ഐ. ടി.എം. വിപിൻ, എസ്.ഐ. അനിൽകുമാർ, സി.പി.ഒ.മാരായ റിജീഷ്, അനുഷ എന്നിവരടങ്ങിയ സംഘമാണ് നിജിലിനെ അറസ്റ്റുചെയ്തത്. ഇതിന് പിന്നാലെയാണ് പ്രതി ഒളിവിൽ കഴിഞ്ഞ വീടിനുനേരേ ബോംബേറ് ഉണ്ടായത്. അക്രമിസംഘം ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.

രണ്ട് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി വൈകി സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്റ്റീൽബോംബാണ് എറിഞ്ഞതെന്നാണ് നിഗമനം. പിണറായി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സി പി എം പ്രവർത്തകർ  പിണറായിയിൽ ബോംബ് എറിയില്ലെന്ന് സി പി എം വിശ്വസിക്കുന്നു. അതു തന്നെയാണ് പി.ജയരാജനെ സംശയിക്കാനുള്ള കാരണം.  
അതിനിടെ മുഖ്യമന്ത്രിയുടെ പാണ്ട്യാലമുക്കിലെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. വൻ പോലീസ് സുരക്ഷ മുഖ്യമന്ത്രിയുടെ വീടിനും സമീപത്തും ഒരുക്കിയിട്ടുണ്ട്. ബോംബേറ് നടന്ന വീടിനും പോലീസ് സുരക്ഷയൊരുക്കി. ഇനിയും  വീടിന് നേരെ ആക്രമണമുണ്ടാകുമെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.     കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കണ്ണൂരിലുണ്ടായതു 14 രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇതിൽ രണ്ടെണ്ണമാകട്ടെ ഇരട്ടക്കൊലപാതകങ്ങളും. കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത് 2020 സെപ്റ്റംബറിലാണ്. ഏഴുമാസം തികയുന്നതിനു മുൻപാണു പാനൂരിൽ മൻസൂറിന്റെ കൊലപാതകം.

2016 മേയ് 19 നാണ്  ഏറാങ്കണ്ടി രവീന്ദ്രൻ  കൊല്ലപ്പടുന്നത്. എൽ ഡി എഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിലായിരുന്നു കൊലപാതകം. പ്രകടനത്തിനുനേരെ മമ്പറം പടിഞ്ഞാറ്റയിൽ വച്ച് ബോംബെറിയുകയും രവീന്ദ്രന്റെ ശരീരത്തിലേക്ക് ടിപ്പർ ലോറി കയറ്റി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു കേസ്. കേസിൽ 11 ബിജെപി പ്രവർത്തകർ പ്രതികൾ. എല്ലാവരും പിടിയിലായി. കുറ്റപത്രം സമർപ്പി ച്ചെങ്കിലും വിചാരണ ആരംഭിച്ചില്ല.  
2016 ജൂലൈ 11 നാണ് സി പി എം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടത്.പ്യ്യന്നൂർ കുന്നരുവിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപി- ആർഎസ്എസ് പ്രവർത്തകരായ 20 പേർ പ്രതികളാണ്. എല്ലാവരും അറസ്റ്റിലായി. ഇതിൽ ഒരാളായ ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടു. കേസിൽ കുറ്റപത്രം സമർപ്പിച്ചു.

ബി ജെ പി നേതാവായ സി.കെ.രാമചന്ദ്രനെ പയ്യന്നൂരിൽ സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകൾക്കുള്ളിൽ വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തി. 8 സിപിഎം പ്രവർത്തകർ പ്രതികളാണ്. എല്ലാവരെയും അറസ്റ്റ് ചെയ്തു. ഒരു പ്രതി മരിച്ചു. കുറ്റപത്രം സമർപ്പിച്ചു.  
2016 സെപ്റ്റർ 3 നാണ് ബി  ജെ പി  നേതാവ്  രമിത്ത് കൊല്ലപ്പെട്ടത്. സി പിഎം പ്രവർത്തകനായ കെ.മോഹനൻ കൊല്ലപ്പെട്ട് 48 മണിക്കൂറുകൾക്കുള്ളിൽ ഒരു സംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 15 സിപിഎം പ്രവർത്തകർ പ്രതികൾ, 15 പേരും അറസ്റ്റിലായി, കുറ്റപത്രം നൽകി. വിചാരണ ആരംഭിച്ചിട്ടില്ല  
2017 ജനുവരി 18 നാണ് ബിജെപി പ്രവർത്തകനായ ധർമടം അണ്ടല്ലൂർ  സന്തോഷിനെ  വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 8 സിപിഎം പ്രവർത്തകർ പ്രതികളാണ്. 8 പേരും അറസ്റ്റിലായി, കുറ്റപത്രം നൽകി.

2017 മേയ് 12 നാണ് ബിജെപി പ്രവർത്തകൻ ചൂരക്കാട് ബിജുവിനെ കൊന്നത്. സിപിഎം പ്രവർത്തകനായ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ബിജു ബൈക്കിൽ വരുമ്പോൾ, കാറിൽ പിന്തുടർന്നെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. 12 സിപിഎം പ്രവർത്തകർ പ്രതികൾ. 11 പ്രതികൾ അറസ്റ്റിൽ. ഒരാൾ ഗൾഫിലേക്ക് കടന്നു. കുറ്റപത്രം സമർപ്പിച്ചു.

2018 ജനുവരി 19  ബി ജെ പി നേതാവ്  ശ്യാമപ്രസാദ് കൊല്ലപെട്ടത്.  ആർഎസ്എസ് ഭാരവാഹിയായിരുന്ന ശ്യാമ പ്രസാദിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണ്. 14 പ്രതികളും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യത്തെ അഞ്ചു പ്രതികൾക്കെതിരെയുളള കുറ്റപത്രം സമർപ്പിച്ചു. ഗൂഢാലോചനയിൽ ഉൾപ്പെട്ട 6 മുതൽ 14 വരെ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം തയാറാകുന്നു.  
2018 ഫെബ്രുവരി 12 കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബ്  കൊല്ലപ്പെട്ടത്.. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  
 കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 18 പ്രതികളുണ്ട്.. എല്ലാവരും സജീവ സിപിഎം പ്രവർത്തകർ. 12പേരെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയും 6 പേർ കീഴടങ്ങുകയും ചെയ്തു. എല്ലാവരും ജാമ്യത്തിൽ ഇറങ്ങി. 18 പ്രതികളെ ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി സുപ്രീം കോടതി പരിഗണയിലാണുള്ളത്. സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ എതിർത്തു സ്റ്റേ ചെയ്തിരുന്നു. അതിനെതിരെയുള്ള ഹർജിയാണ് സുപ്രീം കോടതിയിലുള്ളത്. സിബിഐ അന്വേഷണം സ്റ്റേ ചെയ്യാൻ സർക്കാർ 1.48 കോടി രൂപ ചെലവഴിച്ചു.

2018 മേയ് ഏഴിന് മാഹി പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബു (സിപിഎം) മരിച്ചു.ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെ റോഡിൽ വച്ചു വെട്ടേറ്റു മരിച്ചു. കേസിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകരായ 11 പേർ പ്രതികൾ. 10 പേർ അറസ്റ്റിലായി. കുറ്റപത്രം നൽകി.

കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അഞ്ചു കിലോമീറ്റർ അകലെ ബി ജെ പി നേതാവ്  ഷമേജ് കൊല്ലപ്പെട്ടു. കേസിൽ 8 സിപിഎം പ്രവർത്തകർ പ്രതികൾ. 8 പേരും അറസ്റ്റിൽ. കുറ്റപത്രം സമർപ്പിച്ചു.2020 സെപ്റ്റംബർ 8 ന് എസ്ഡി പി ഐ നേതാവ്  മുഹമ്മദ് സലാഹുദ്ദീ നെ  കൊലപെടുത്തി.      ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെ ബൈക്ക് കാറിൽ ഇടിപ്പിച്ച ശേഷം പുറത്തേക്കു വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ. 10 പ്രതികളിൽ 9 പേർ പിടിയിലായി. ഒരാൾ ഇപ്പോഴും ഒളിവിൽ. 9 പേർക്ക് എതിരെയുള്ള കുറ്റപത്രം ഡിസംബർ 4ന് സമർപ്പിച്ചു.    2020 വരെയുള്ള കണക്കാണ് ഇത്.ഇതിന് ശേഷവും നിരവധി പേർ കൊല്ലപ്പെട്ടു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആത്മാർത്ഥമായ ഒരു ശ്രമവും  അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് പിണറായിയിലെ  കൊലപാതകം നടക്കുന്നത്. ഇങനെയാണ് മുന്നോട്ടു പോവുന്ന തെങ്കിൽ കേരളം കുരുതികളമാകും. ഇതിനിടയിലാണ് പി.ജയരാജൻെറ തലയിൽ കെട്ടി വയ്ക്കാനുള്ള  ശ്രമങ്ങൾ പുരോഗമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends