Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

പാലക്കാട് മോഡൽ കണ്ണൂരും കൊല നടക്കുമെന്ന് മുന്നറിയിപ്പ്.. പോലീസ് സന്നാഹം കണ്ണൂരിലേക്ക്.. കേരളം ചോരക്കളമാകുന്നു

24 APRIL 2022 10:07 PM IST
മലയാളി വാര്‍ത്ത

പാലക്കാടിന് സമാനമായി കണ്ണൂരിലും ആർ.എസ്.എസ്-എസ്.ഡി.പി.ഐ. സംഘർഷത്തിന് സാധ്യതയെന്ന് പൊലീസിന്റെ റിപ്പോർട്ട്. കണ്ണൂർ റൂറൽ എസ്‌പി.യുടെ റിപ്പോർട്ടിലാണ് സംഘർഷ സാധ്യത വിശദമാക്കുന്നത്.കണ്ണൂർ കണ്ണവത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സംഘർഷ സാധ്യതയുള്ളതെന്നാണ് പറയുന്നത്. കണ്ണവത്തുകൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീന്റെ സഹോദരങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽനിന്നും ആർ.എസ്.എസ്. പ്രവർത്തകരായ പ്രതികൾക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് ആർ.എസ്.എസ്. പ്രവർത്തകരുടെ ഭീഷണിയുണ്ടെന്നും പറയുന്നു.



2018-ലാണ് കണ്ണവത്ത് എ.ബി.വി.പി. പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020-ൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീൻ വധക്കേസിലെ പ്രതികളായ അശ്വിൻ, റിഷിൽ, അമൽരാജ് എന്നിവർക്ക് എസ്.ഡി.പി.ഐ. പ്രവർത്തകരിൽ നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളിൽനിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.



പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റൂറൽ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥർക്കും അയച്ച റിപ്പോർട്ടിൽ ജില്ലയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ച മറ്റുസംഭവങ്ങളെക്കുറിച്ചും പരാമർശമുണ്ട്.



അതേസമയം പാലക്കാട് മേലാമുറിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന.ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികളെ ഇത്രയും ദിവസമായിട്ടും പിടികൂടാനാകാത്തത് സര്‍ക്കാരിന് ഉണ്ടാക്കുന്ന നാണക്കേടും സമ്മര്‍ദ്ധവും ചെറുതല്ല.

 

ബിജെപി സിപിഎം എസ്ഡിപിഐ രഹസ്യ ബന്ധത്തെ പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതോടെ വാലിന് തീ പിടിച്ച അവസ്ഥയിലുമായി സര്‍ക്കാര്‍. ഇതോടെ പ്രതികളെ എങ്ങനെയും പിടികൂടണം എന്ന അന്ത്യശാസനമാണ് പിണറായി പൊലീസിന് നല്‍കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ്  പാലക്കാട് മിന്നല്‍ റെയ്ഡുകൾ അരങ്ങേറുന്നത്.



പട്ടാമ്പിയിലെ എസ് ഡി പി ഐ സ്വാധീന മേഖലകളിലെ ഓഫൂസുകളിലാണ് പൊലീസ് പരിശോധന നടക്കുന്നത്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിലുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന.ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപക പരിശോധനകള്‍ നടത്തുന്നത്.

 

പട്ടാമ്പി സ്വദേശിയാണ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. നേരത്തെ കോങ്ങാട് സ്വദേശി ബിലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കൊലയാളി സംഘത്തിലുള്‍പ്പെട്ട ആളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (1 minute ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (26 minutes ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (37 minutes ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (49 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (1 hour ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (1 hour ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (1 hour ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (2 hours ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (2 hours ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (6 hours ago)

കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ; സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (6 hours ago)

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (6 hours ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (6 hours ago)

Malayali Vartha Recommends