നിലവിളിച്ച്.... ഭാര്യയ്ക്കു വിശ്രമം നല്‍കി പാചകം ഏറ്റെടുത്ത യുവാവിന് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം

നിലവിളിച്ച്.... ഭാര്യയ്ക്കു വിശ്രമം നല്‍കി പാചകം ഏറ്റെടുത്ത യുവാവിന് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. ഗര്‍ഭിണിയായ ഭാര്യയ്ക്ക് വിശ്രമം നല്‍കാന്‍ വേണ്ടി പാചകം ഏറ്റെടുത്ത യുവാവിന് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മരിച്ചത്.
കൊച്ചുതോവാള പൂവേഴ്സ് മൗണ്ട് ഊര്യകുന്നത്ത് ഷിബു ഡാനിയേലാണ് (39) മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. ഒരാഴ്ചയായി ഷിബുവാണ് ഭക്ഷണം പാകം ചെയ്തിരുന്നത്.
പ്രഭാത ഭക്ഷണമുണ്ടാക്കുന്നതിനിടെ കുക്കറിനുള്ളില്‍ മര്‍ദ്ദം വര്‍ദ്ധിച്ച് വലിയ ശബ്ദത്തോടെ അടപ്പ് ഊരിത്തെറിച്ച് ഷിബുവിന്റെ തലയില്‍ ഇടിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ മരിച്ചു. തലച്ചോറിനുള്ളിലുണ്ടായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ജിന്‍സിയാണ് ഭാര്യ. മക്കള്‍: അന്ന, ഹെലന്‍.
"
https://www.facebook.com/Malayalivartha

























