Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

നയന്‍സ് സൂപ്പര്‍ തന്നെ... ആരാധകര്‍ ഏറെ കാത്തിരുന്ന നയന്‍താരയുടെ വിവാഹത്തിന് മുഹൂര്‍ത്തമാകുന്നു; വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും; ആറു വര്‍ഷത്തെ പ്രണയ സാഫല്യം; അജിത് ചിത്രത്തിന് മുമ്പ് വിവാഹം നടക്കുമെന്ന് റിപ്പോര്‍ട്ട്

25 APRIL 2022 10:35 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രേമത്തേയും വിവാഹത്തേയും ചുറ്റിപ്പറ്റിയുള്ള പലതരം വാര്‍ത്തകളാണ് വര്‍ഷങ്ങളോളമായി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനിപ്പോല്‍ മുഹൂര്‍ത്തം കുറിയ്ക്കുകയാണ്. നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയാണ്.

ആറു വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോള്‍ ഇവരുടെ വിവാഹതീയതിയെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ജൂണ്‍ മാസത്തില്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്ത് കുമാര്‍ നായകനായി എത്തുന്ന 62ാം ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്‍പായി വിവാഹം നടത്താനാണ് താരജോഡികള്‍ തീരുമാനിച്ചിരിക്കുന്നത്.

 



വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഈ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിനു മുന്‍പേ വിവാഹം നടക്കും. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രം 'കാതുവാക്കുള്ള രണ്ട് കാതല്‍'എന്ന ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും. മലയാളത്തില്‍ ചെയ്ത 'ഗോള്‍ഡ്' എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

 


അതേസമയം നയന്‍താരയുടെ പ്രതിഫലവും ചര്‍ച്ചയാകുന്നു. ജയം രവിയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ 20 ദിവസത്തേക്ക് നയന്‍താരയുടെ പ്രതിഫലം പത്തുകോടിയത്രെ. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് 20 ദിവസത്തെ ഡേറ്രാണ് നയന്‍താര നല്‍കിയത്. തെന്നിന്ത്യയിലെ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി ഇതോടെ നയന്‍താര മാറി. കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിമാരുണ്ടെങ്കിലും അവരേക്കാള്‍ ഒരുപടി മുന്നിലാണ് നയന്‍താര.

2015ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രത്തിനുശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രം അഹമ്മദാണ് സംവിധാനം ചെയ്യുന്നത്. മേയില്‍ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് അഹമ്മദ് ഒരുക്കുന്നത്. ഏഴുവര്‍ഷത്തിനുശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.



ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയന്‍താര തന്നെയാണ് നായിക. സാമന്ത ആണ് ചിത്രത്തിലെ നായിക എന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. ഡേറ്റ് ക്‌ളാഷിനെ തുടര്‍ന്ന് നയന്‍താരയ്ക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ മുംബെയ്‌യിലെ ലൊക്കേഷനില്‍ നയന്‍താര എത്തിയാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് പ്രവേശനം കൂടിയാണ്. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ സെപ്തംബറിലായിരുന്നു.

ഇരട്ട വേഷത്തില്‍ അച്ഛനും മകനുമായാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താരയ്ക്ക്. സുപ്രധാന വേഷത്തില്‍ പ്രിയ മണി എത്തുന്നുണ്ട്. യോഗി ബാബു, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചെന്നൈ എക്‌സ്പ്രസിനുശേഷം തമിഴ് താരം യോഗി ബാബു ഷാരുഖ് ഖാന്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. ജി.കെ. വിഷ്ണുവാണ് ഛായാഗ്രാഹകന്‍. അറ്റ്‌ലിയുടെ മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് വിഷ്ണു.



ഇങ്ങനെ സിനിമാ തിരക്കുകള്‍ക്കിടയിലും നയന്‍താരയുടെ വിവാഹ വിശേഷങ്ങളാണ് എവിടെനിന്നും ഉയരുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends