വടിവാളുകളുമായി ആർ എസ് എസ് പ്രവർത്തകർ പിടിയിൽ, പൊലീസ് പരിശോധനയിൽ പിടിയിലായത് എസ്.ഡി.പി.ഐ നേതാവ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തുനിന്ന്

മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തുനിന്നാണ് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ.പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു. സുമേഷ്, ശ്രീനാഥ് എന്നിവരാണ് പിടിയിലായത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സംശയാസ്പദമായി രണ്ട് പേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാൻ കഴിഞ്ഞ ഡിസംബർ 18നാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി 19ന് പുലർച്ചെ ആറരയോടെ ബി ജെ പി, ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി മാതാവിന് മുമ്പിലിട്ട് വെട്ടിക്കൊന്നിരുന്നു.
SDPI സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പൊലീസ് റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇപ്രകാരമായിരുന്നു.രണ്ട് മാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട Rss പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനെ കൊന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
ചേർത്തലയിൽ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടു മാസം മുൻപ് കൊലപാതകം ആസൂത്രണം ചെയ്യാനായി രഹസ്യ യോഗം ചേർന്നു. ഡിസംബർ 15നും യോഗം ചേർന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചുവെന്നും ചില നേതാക്കൾക്ക് ഇക്കാര്യം അറിയാമെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഷാനിനെ കൊലപ്പെടുത്തിയ ശേഷം രണ്ട് സംഘങ്ങളായി കൊലയാളികൾ രക്ഷപ്പെട്ടു.
രക്ഷപെടാൻ നേതാക്കളുടെ സഹായവും കിട്ടി. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡിസംബർ 11ന് രാത്രിയും 12 ന്പു ലർച്ചെയുമായിരുന്നു കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം നടന്നത്. ശനിയഴ്ച രാത്രി എസ്ഡിപിഐ നേതാവും ഞായറാഴ്ച പുലര്‍ച്ചെ ബിജെപി നേതാവുമാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























