Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഗുരൂവായൂരപ്പന്റെ കൃപകടാക്ഷം.... നീണ്ട ആറു പതിറ്റാണ്ടായി അഷ്ടപദി രംഗത്തെ ശ്രദ്ധേയ സാന്നിധ്യം... ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പ്രഥമ ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം മുതിര്‍ന്ന അഷ്ടപദി കലാകാരന്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക്

25 APRIL 2022 08:12 AM IST
മലയാളി വാര്‍ത്ത

ഗുരൂവായൂരപ്പന്റെ കൃപകടാക്ഷം.... ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പ്രഥമ ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം മുതിര്‍ന്ന അഷ്ടപദി കലാകാരന്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക് ലഭ്യമായി. 25001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .

ഏപ്രില്‍ 30 ശനിയാഴ്ച വൈകിട്ട് 7 ന് അഷ്ടപദി സംഗീതോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം മന്തി കെ രാധാകൃഷ്ണന്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക് പുരസ്‌കാരം നല്‍കും. തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ അഷ്ടപദി കച്ചേരിയും അരങ്ങേറുകയും ചെയ്യും.

 



കഥകളി ആചാര്യന്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, പ്രശസ്ത സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രന്‍ എക്‌സ് എം പി എന്നിവരടങ്ങുന്ന പുരസ്‌കാര നിര്‍ണയ സമിതിയാണ് പയ്യന്നൂര്‍ കൃഷ്ണമണിമാരാരെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.


നീണ്ട ആറു പതിറ്റാണ്ടിലേറെയായി അഷ്ടപദി ആലാപന ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര നിര്‍ണയ സമിതി കണ്‍വീനര്‍ ചെങ്ങറ സുരേന്ദ്രന്‍. നീണ്ട ആറു പതിറ്റാണ്ടായി അഷ്ടപദി രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ കണ്ണൂര്‍ സ്വദേശിയാണ്. 76കാരനായ അദ്ദേഹത്തെ തേടിയെത്തുന്ന വലിയ പുരസ്‌കാരമാണിത്.

 



'എനിക്ക് വലിയ സന്തോഷമായി, ശ്രീ ഗുരുവായൂരപ്പന്റെ ഏറ്റവും വലിയ കടാക്ഷമായി കാണുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന് നന്ദി'- പുരസ്‌കാര വിവരം അറിഞ്ഞപ്പോള്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലിരിക്കുമ്പോഴാണ് പുരസ്‌കാരം ലഭിച്ച വിവരം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ അറിയുന്നത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ടെലിഫോണില്‍ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിച്ചു.

അതേസമയം ക്ഷേത്ര കലകളില്‍ അഗ്രഗണ്യനായിരുന്ന പൊങ്ങിലാട്ട് ശങ്കുണ്ണി മാരാര്‍ നാരായണി മാരസ്യാര്‍ ദമ്പതിമാരുടെ മകനായി കണ്ണൂര്‍ പയ്യന്നൂരില്‍ 1947 ജൂലൈ 12നാണ് ജനിച്ചത്. പന്ത്രണ്ടാമത്തെ വയസ്സില്‍ അഷ്ടപദി ഗായകനാവുകയും ഓട്ടന്‍തുള്ളലും സോപാന സംഗീതവും ഇടയ്ക്ക വാദനവും പഠിക്കുകയും ചെയ്തു.ആദ്യ ഗുരുവും വഴികാട്ടിയും എല്ലാത്തിലും അച്ഛന്‍ തന്നെയായിരുന്നു .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends