Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ക്രൈംബ്രാഞ്ചിനെ കുടുക്കാൻ അടുത്ത നീക്കം; ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരമെന്ന് ബാർകൗൺസിൽ; ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവിടണമെന്ന് കോടതിക്ക് പോലും നിര്‍ദേശിക്കാനാകില്ല! ദിലീപിന്റെ അഭിഭാഷകരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനം; എന്നാല്‍ അതിജീവിതയുടെ പരാതിയില്‍ മിണ്ടാട്ടമില്ല, ഇതുവരെ ബാര്‍ കൗണ്‍സിലിന് വിശദീകരണം ലഭിക്കാത്തത് എന്തുകൊണ്ട്?

25 APRIL 2022 09:37 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് ഏറെ നിര്‍ണായക വഴിത്തിരിവിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അഞ്ചുവർഷമായി തുടരുന്ന അന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ചിന് പല തെളിവുകളും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതില്‍ നിന്നെല്ലാം തന്നെ ലഭിച്ചത് കേസിന്റെ അന്വേഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന വിവരങ്ങളാണ്. എന്നാല്‍ കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരമെന്ന് പറയുകയാണ് ബാര്‍ കൗണ്‍സില്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അഭിഭാഷകര്‍ നല്‍കിയ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിലയിരുത്തല്‍.

ഹൈക്കോടതി അഭിഭാഷകന്‍ സേതുനാഥാണ് ക്രൈംബ്രാഞ്ചിനെതിരെ പരാതി നല്‍കിയത്. രഹസ്യ സ്വഭാവമുള്ള ക്ലിപ്പുകള്‍ പോലും പുറത്തുവരുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും അളിയന്‍ സുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു.

പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിക്കുന്നു എന്ന പേരിലാണ് ഈ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിരിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടേതുള്‍പ്പെടെയുള്ള ശബ്ദരേഖകള്‍ പുറത്തുവന്നുകഴിഞ്ഞു. അഭിഭാഷകരും അവരുടെ കക്ഷികളും തമ്മിലുള്ള സംസാരം രഹസ്യ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ സേതുനാഥ് പറയുന്നു. ഇത് പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ ആണെന്ന് സേതുനാഥ് ചൂണ്ടിക്കാട്ടുന്നു. ഇത് മാധ്യമങ്ങളില്‍ വന്നത് നിയമവിരുദ്ധമാണ്. ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവിടണമെന്ന് കോടതിക്ക് പോലും നിര്‍ദേശിക്കാനാകില്ല. ബാര്‍ കൗണ്‍സില്‍ കടുത്ത നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ദിലീപിന്റെ അഭിഭാഷകരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അഭിഭാഷകര്‍ക്ക് എതിരെയുള്ള അതിജീവിതയുടെ പരാതിയിന്മേല്‍ അയച്ച നോട്ടീസില്‍ ഇതുവരെ ബാര്‍ കൗണ്‍സിലിന് വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് ഉള്ളത്. മറുപടി ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 14 ദിവസമാണ് മറുപടി നല്‍കാനായി അഭിഭാഷകര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടുകൂടിയാണ് അതിജീവിത പരാതിയുമായി രംഗത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്നും തനിക്ക് നീതി ലഭിക്കണമെന്നുമായിരുന്നു ബാര്‍ കൗണ്‍സിലില്‍ നല്‍കിയ അതിജീവിതയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ നല്‍കിയ പരാതിയിന്മേല്‍ മാത്രമാണ് ബാര്‍ കൗണ്‍സില്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് നിയമവിരുദ്ധമാണെന്നും കാണിച്ചായിരുന്നു അഡ്വ. സേതുനാഥിന്റെ പരാതി. ഈ സംഭാഷണങ്ങള്‍ പുറത്ത് വിടാന്‍ കോടതിക്ക് പോലും നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

അതേസമയം, വളരെ അപ്രതീക്ഷിതമായി ആയിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയുമായിരുന്നു മാറ്റിയത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിക്കുകയും പകരക്കാരനായി ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബേ എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ചതുള്‍പ്പടെയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിര്‍ണ്ണായഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിലാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്നത്. എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends