മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ സജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം നീക്കി

മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ സജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം നീക്കി. ചുമട്ടുതൊഴിലാളിയായ സജി സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് ജീവനൊടുക്കിയത്.
സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുറിപ്പില്‍. എന്നാല്‍ ഇക്കാര്യം പൂര്‍ണമായി തള്ളുകയായിരുന്നു സിപിഎം തൃശൂര്‍ ജില്ല നേതൃത്വം ആദ്യം ചെയ്തത്.
അതേസമയം, സജിയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താനായി പൊലീസ് ഇതുവരെ തയ്യാറായില്ലെന്ന പരാതിയുമായി സജിയുടെ കുടുംബം രംഗത്ത് ഇതിനെതിരെ പ്രതിഷേധ സമരവുമായി നീങ്ങനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
സജിയുടെ സഹോദരനും മറ്റ് കുടുംബാംഗളും സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
അഴിമതി പുറത്തുകൊണ്ടുവരുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് ബിജെപി കുറ്റപ്പെടുത്തുകയുണ്ടായി. പ്രതിഷേധവുമായി രംഗത്ത് ഉണ്ടാകുമെന്ന് ബിജെപി സജിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി.
സിപിഎം നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി. ആത്മഹത്യാ കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്.
"
https://www.facebook.com/Malayalivartha

























