ആ കാഴ്ച കണ്ടത് ഞെട്ടലോടെ.... കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയിറിങ് കോളജ് പരിസരത്തെ രണ്ടു കിണറുകളിലെ വെള്ളത്തിന് പാല്‍ നിറം... പ്രത്യേക പാടയും ദുര്‍ഗന്ധവും... ആശങ്കയോടെ പരിസരവാസികള്‍

ആ കാഴ്ച കണ്ടത് ഞെട്ടലോടെ.... തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയിറിങ് കോളജ് പരിസരത്തെ രണ്ടു കിണറുകളിലെ വെള്ളത്തിന് പാല്‍ നിറം... പ്രത്യേക പാടയും ദുര്‍ഗന്ധവും... ആശങ്കയോടെ പരിസരവാസികള്‍.
ചെങ്കുത്തായ ഭൂപ്രദേശം ആയതിനാല്‍ പരിസരത്തെ കിണറുകളിലേക്കും പടരുമെന്ന് ആശങ്ക. എന്‍എച്ച് നിര്‍മാണ കരാര്‍ കമ്പനിയുടെ സിമന്റ് കട്ട നിര്‍മാണ പ്ലാന്റ് തൊട്ടടുത്താണ്. അവിടെ സിമന്റ് കട്ട നനയ്ക്കാന്‍ പമ്പ് ചെയ്യുന്ന വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതാണ് കിണറുകളില്‍ വെള്ളം മലിനപ്പെടുത്തുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറിക്ക് വീട്ടുകാര്‍ പരാതി നല്‍കി. 5 ഏക്കറിലാണ് സിമന്റ് കട്ട നിര്‍മാണ പ്ലാന്റ്. സ്വകാര്യ വ്യക്തിയില്‍ നിന്ന് എന്‍എച്ച് നിര്‍മാണ കമ്പനി 3 വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്ത സ്ഥലമാണത്. മണ്ണ് പറമ്പില്‍ പെരിഞ്ചീരി മാട്ടില്‍ ബഷീറിന്റെ രണ്ടു കിണറുകളിലാണ് വെള്ളം ഉപയോഗശൂന്യമായി മാറിയത്.
"
https://www.facebook.com/Malayalivartha

























