Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വശീകരിച്ച യുവതികളെ ലോഡ്ജിലെത്തിച്ച് മദ്യം നല്‍കും, കുളിക്കാനാവശ്യപ്പെടും.. പിന്നീട് നടക്കുന്നത് കൊടുംചതി! മാസങ്ങള്‍ക്കിടെ മലപ്പുറം ജില്ലയില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

25 APRIL 2022 11:00 AM IST
മലയാളി വാര്‍ത്ത

യുവതിയെ ലോഡ്ജില്‍ എത്തിച്ച് ക്രൂരമായി ചതിച്ച് രക്ഷപ്പെട്ട പ്രതിയെ മാസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടിയിരിക്കുന്നു. പോലീസിനെ പോലും ഞെട്ടിച്ച സംഭവമാണ് മലപ്പുറം ജില്ലയില്‍ അരങ്ങേറിയിരിക്കുന്നത്. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കണ്ടാല്‍ മാന്യന്‍ എന്ന് തോന്നിക്കുന്ന ഇയാള്‍ മലപ്പുറം വേങ്ങര സ്വദേശിനിയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ശേഷം വയനാടുള്ള ഒരു ലോഡ്ജില്‍ എത്തിച്ച് ചതിക്കുകയാുമാണ് ചെയ്തത്. ലോഡ്ജിലെത്തിയ യുവതി കുളിക്കാന്‍ കയറിയ സമയത്ത് ഇയാള്‍ ആഭരണങ്ങളും പണവുമായി മുങ്ങുകയാണ് ഉണ്ടായത്. യുവതിയുടെ പക്കല്‍ ഏകദേശം പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.

 

അതേസമയം നല്ല പ്ലാനിങ്ങോട് കൂടിയാണ് ഹമീദ് മോഷണം നടത്തിയിരിക്കുന്നത്. യുവതി അറിയാതെ, സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് പോലും മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. മാത്രമല്ല സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല. രക്ഷപ്പെട്ട ഉടന്‍ തന്നെ അബ്ദുല്‍ ഹമീദ് ഫോണും മാറ്റിയിരുന്നു. ഇയാള്‍ വരുമ്പോള്‍ തൊപ്പി ധരിച്ചിരുന്നു എന്നതിനാല്‍ ലോഡ്ജിലെ സിസിടിവിയിലും വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല.

പിന്നീട് പ്രതിയെ കണ്ടെത്താനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലോഡ്ജുകളിലെല്ലാം പോലീസ് വിവരം അറിയിച്ചിരുന്നു. ശേഷം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇയാള്‍ മംഗലാപുരത്ത് ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ഇയാളുടെ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയ ലോഡ്ജ് അധികൃതര്‍ ചില സംശയങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ കല്പറ്റ പോലീസില്‍ വിവരമറിയിക്കുകയുമാണ് ചെയ്തത്..

 

അതേസമയം പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ റൂം വിട്ടിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന ഇയാളെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുകയാണ് ഉണ്ടായത്. യുവതിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച വിവരം ഇയാള്‍ തത്ത പറയുന്നതുപോലെ പറഞ്ഞെന്നാണ് പോലീസ് നല്‍കുന്ന വിവരം. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ കോഴിക്കോടുള്ള ജൂവലറിയിലാണ് വിറ്റത്. കല്പറ്റ സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മാത്രമല്ല പോലീസിനെ അമ്പരപ്പിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. അതായത്, അബ്ദുല്‍ ഹമീദിന്റെ പേരില്‍ പല ജില്ലകളിലെ 18 ഓളം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുണ്ട്. ഇയാളുടെ പേഴ്‌സലില്‍ ഓരോ സ്‌റ്റേഷനുകളെ കുറിച്ചും എന്ത് കേസാണ് ഇയാള്‍ക്കെതിരെ ഉള്ളത് എന്നതടക്കമുള്ള സകല വിവരങ്ങളും ഉണ്ടായിരുന്നു.

 


അതേസമയം മലപ്പുറം ജില്ലയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുകയാണ്. ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിക്കുകയും പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയില്‍ കുഞ്ഞിബാപ്പുവിന്റെ മകന്‍ ജുനൈസ്‌നെയാണ് അന്വേഷണ സംഘം നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്.


ഏപ്രില്‍ 19 നാണ് പെണ്‍കുട്ടിയെ സഹപാഠിയായ ജുനൈസ് പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചത്. ശേഷം ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണം കവര്‍ന്നെടുത്തു. മാത്രമല്ല പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് ഇതെല്ലാം അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തി അവരേയും വശത്താക്കാന്‍ യുവാവ് ശ്രമിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends