കാറും ലോറിയും കൂട്ടിയിടിച്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ദേശീയ പാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുന്നപ്ര കൃഷ്ണനിവാസില്‍ രാധാകൃഷ്ണന്‍ (55), ഭാര്യ സതി (50), മകന്‍ സുധീര്‍ കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ കായംകുളത്ത് നിന്ന് കോയമ്പത്തൂരിലേക്ക് ചരക്കുമായ പോയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയെ തുടര്‍ന്ന് പത്തു മീറ്ററോളം തെറിച്ചു പോയ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏറെ പണിപ്പെട്ട് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. രാധാകൃഷ്ണനും സതിയും തത്ക്ഷണം മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് സുധീര്‍ മരിച്ചത്. രാധാകൃഷ്ണന്‍ വിമുക്ത ഭടനാണ്. സുധീറിന് ഹൈദരാ ബാദിലാണ് ജോലി . സതി വീട്ടമ്മയാണ്. സുധീറിന്റെ സഹോദരന്‍ സുബിന്‍ കൃഷ്ണനും ഹൈദരാബാദിലാണ് ജോലി.
അവധിക്ക് ഇരുവരും ഒരുമിച്ച് നാട്ടിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം സുബിന്‍ മടങ്ങിപ്പോയിരുന്നു. സുധീറിന്റെ രാധാകൃഷ്ണന്റെയും സതിയുടേയും മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രിയിലും സുധീര്‍ കൃഷ്ണയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വിട്ടുകൊടുക്കും. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ലോറിയിലുണ്ടായിരുന്നവര്‍ക്ക് യാതൊരു പരിക്കുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























