ഒടുങ്ങിയാലും അടങ്ങാത്ത ഗ്രൂപ്പ് വൈരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൊട്ട കിട്ടുമെന്ന് കെപിസിസി

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സാധ്യതയുമില്ലെന്ന് കെപിസിസി ഹൈക്കമാന്റിന് കത്തെഴുതി. മാധ്യമങ്ങളും ജനങ്ങളും ഉള്‍പ്പെടെ എല്ലാവരും സര്‍ക്കാരിന് എതിരാണെന്നും സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. വിഎം സുധീരന്‍ ഡല്‍ഹിക്ക് അയക്കാന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലെ പ്രധാന ലക്ഷ്യം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി വ്യക്തിപരമായി അഴിമതിക്കാരനല്ലെങ്കിലും ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപകമായ പരാതിയാണെന്ന് സുധീരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന് അഴിമതി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുധീരന്‍ ഹൈക്കമാന്റിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കോലാഹലങ്ങള്‍ക്ക് ഇടയാക്കും., ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതായി കെപിസിസി സമ്മതിക്കുന്നില്ല. അതേസമയം ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് അഴിമതി റിപ്പോര്‍ട്ട് ഹൈക്കമാന്റിന് നല്‍കിയതെന്നും കേള്‍ക്കുന്നു. കാരണം റിപ്പോര്‍ട്ടിലെ മുഖ്യപ്രതി രമേശ് ചെന്നിത്തലയാണ്.
ഇത്രയും കാലം കേരള സര്‍ക്കാരിന്റെ ഭരണം മാതൃകാപരമായിരുന്നു എന്നാണ് സുധീരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാര്‍ക്കോഴ ആരോപണം മുതല്‍ കാര്യങ്ങള്‍ കീഴ് മേല്‍ മറിഞ്ഞു. ബാര്‍ക്കോഴയില്‍ നിന്നും ഊരാന്‍ സര്‍ക്കാരിനു ഇപ്പോഴും കഴിഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ബാര്‍ക്കോഴയുമായി ബന്ധമുണ്ടെന്നു തന്നെയാണ് ജനങ്ങളുടെ വിശ്വാസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ നടക്കുന്നത് ഗ്രൂപ്പു കളിയല്ല . ഗ്രൂപ്പ് യുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസുകാര്‍ ചേരി തിരിഞ്ഞ് നയിക്കുന്ന യുദ്ധത്തില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു. പല രണ്ടാം നിര നേതാക്കളും രാഷ്ട്രീയം മതിയാക്കേണ്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സുധീരന്റെ വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുത്താല്‍ പല നേതാക്കള്‍ക്കും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റി കിട്ടില്ല.
ഏതായാലും സുധീരന്റെ പുതിയ നീക്കം എ ഐ ഗ്രൂപ്പുകളെ അദ്ദേഹത്തിന് എതിരാക്കിയിരിക്കുകയാണ്. എങ്ങനെയെങ്കിലും സുധീരനെ പുകച്ചു പുറത്തു ചാടിക്കണമെന്നാണ് ഇരുകൂട്ടരുടെയും ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























