ഇനി ഈ കാഴ്ച പഴങ്കഥ... തിരക്കേറിയ റോഡിലൂടെ ഇനി സ്‌ട്രെച്ചര്‍ തള്ളി വലയേണ്ട; ആകാശ ഇടനാഴി മെഡിക്കല്‍ കോളേജില്‍

ഒരിക്കലെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഈ കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റില്ല. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്‌ട്രെച്ചറിലും പോകുന്ന അത്യാസന്നരായ രോഗികള്‍ ഇനി ഓര്‍മ്മയില്‍ മാത്രമാകും. മണിക്കുറുകളോളം ട്രാഫിക് കുരുക്കില്‍ പെടുന്ന ഇത്തരം രോഗികള്‍ക്ക് ശാപമോഷവുമായി പുതിയ സംവിധാനം വരുന്നു.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള പഴയ ആശുപത്രി ബ്ലോക്കിനേയും പുതിയ ഒ.പി. ബ്ലോക്കിനേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള ആകാശ ഇടനാഴി (സ്‌കൈവാക്ക്) വരുന്നു. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ 4 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ കോറിഡോര്‍ നിര്‍മ്മിക്കുന്നത്. ഇന്‍ഫോസിസിന്റെ കേരളത്തിലെ ആദ്യത്തെ ബൃഹദ് പദ്ധതിയാണ്. 100 മീറ്ററിലധികം നീളത്തില്‍ ഇരു ബ്ലേക്കുകളിലേയും ഒന്നാം നിലയേയും രണ്ടാം നിലയേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ് 2 ഇടനാഴികള്‍ നിര്‍മ്മിക്കുന്നത്.
120 ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തിരക്കേറിയ റോഡ് മുറിച്ചുകടന്ന് നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഈ ഇടനാഴി ആശ്വാസമാകും.
ഈ ഇടനാഴിയുടെ നിര്‍മ്മാണോദ്ഘാടനം നാളെ (29-09-2015) ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ നിര്‍വഹിക്കും. അഡ്വ. എം.എ. വാഹിദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി. തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തോമസ് മാത്യു എന്നിവര്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























