വിജയാ ബാങ്ക് കവര്‍ച്ച: അന്വേഷണം ബംഗാളിലേക്ക്, പ്രതികള്‍ ബംഗാളിലേക്ക് കടന്നതായി പോലീസ്

ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വിജയാ ബാങ്ക് കവര്‍ച്ചയുടെ അന്വേഷണം ബംഗാളിലേക്ക് നീങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളികളടങ്ങുന്ന സംഘം ബംഗാളിലേക്കു കടന്നതായാണ് പോലീസിന്റെ നിഗമനം. പ്രതിയുടെ രേഖാചിത്രം ചൊവ്വാഴ്ച ഉച്ചയോടെ പുറത്തുവിടും. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണു കവര്‍ച്ച നടന്നതെന്നാണു കണക്കാക്കുന്നത്.
പട്ടാപ്പകല്‍ നടന്ന കൊള്ളയില്‍ 5.11 കോടി രൂപ വിലമതിക്കുന്ന 20.460 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തുരന്ന് മുകളിലെ നിലയിലെ സ്‌ട്രോംഗ്‌റൂമില്‍ അകത്തുകടന്നാണു കവര്‍ച്ച. മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെ മൂന്നു ലോക്കറില്‍ ഒന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചു തുറക്കുകയും അലമാര കുത്തിപ്പൊളിക്കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























