ശമ്പളമില്ല, അധ്യാപകര്‍ ജോലി നിര്‍ത്തി; കുഞ്ഞോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂട്ടി

താല്‍ക്കാലിക അധ്യാപകര്‍ സേവനം നിര്‍ത്തിയതോടെ ആദിവാസി മേഖലയിലെ കുഞ്ഞോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂട്ടി. ഒരു വര്‍ഷത്തിലേറെയായി ശമ്പളം മുടങ്ങിയതിനാലാണ് താല്‍ക്കാലിക അധ്യാപകര്‍ സേവനം നിര്‍ത്തിയത്. സ്ഥിരം അധ്യാപകരില്ലാത്ത സ്‌കൂളിലെ നാലു താല്‍ക്കാലിക അധ്യാപകരും ജോലി നിര്‍ത്തിയതോടെ 104 കുട്ടികളുടെ ഭാവിയാണ് അവതാളത്തിലായത്്. കഴിഞ്ഞ വര്‍ഷമാണു സ്‌കൂളില്‍ പ്ലസ് വണ്‍ കോഴ്‌സ് സര്‍ക്കാര്‍ അനുവദിച്ചത്.
പിടിഎ താല്‍ക്കാലിക അധ്യാപകരെ നിയോഗിച്ചു ക്ലാസുകള്‍ തുടങ്ങാനായിരുന്നു നിര്‍ദേശം. ആറ് അധ്യാപകരാണു വേണ്ടതെങ്കിലും നാലു പേരെ ദിവസവേതനത്തില്‍ പിടിഎ നിയോഗിച്ചു. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു പിടിഎ ഫണ്ടില്‍ നിന്നു ഭീമമായ തുക ശമ്പളത്തിനായി നീക്കിവയ്ക്കാന്‍ കഴിയാത്തതിനാല്‍ വേതനം മുടങ്ങി.
പണമില്ലാത്തതിനാല്‍ ഒരു മാസം പോലും വേതനം നല്‍കാന്‍ കഴിഞ്ഞില്ലെന്നു പിടിഎ ഭാരവാഹികള്‍ പറയുന്നു. സഹായത്തിനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഈ പ്രതിസന്ധിയിലും ഏറെക്കാലം അധ്യാപകര്‍ സേവനത്തിനെത്തി. പകുതി ശമ്പളമെങ്കിലും നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ പിടിഎക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ സേവനം ചെയ്യേണ്ടതില്ലെന്ന് അധ്യാപകര്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ നൂറോളം കുട്ടികള്‍ സ്‌കൂളിലെത്തിയെങ്കിലും അധ്യാപകര്‍ എത്തിയില്ല. തുടര്‍ന്ന് സ്‌കൂളിന്റെ പ്രധാനാധ്യാപിക ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ വിടുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ ടൗണിലേക്കു പ്രകടനം നടത്തി. പരീക്ഷയ്ക്ക് ആറു മാസം മാത്രം ബാക്കിയിരിക്കെ സര്‍ക്കാര്‍ ഇടപെട്ട് അധ്യാപകരെ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























