ഉത്തരവാദി ബാങ്ക് മാനേജര്‍മാര്‍; കവര്‍ച്ച നടന്നാല്‍ ബാങ്കു മാനേജര്‍മാര്‍ക്കെതിരെയും നടപടി

അശ്രദ്ധയോടെ ജനങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ബാങ്കു മാനേജര്‍മാര്‍ക്കെതിരെ നടപടി വന്നേക്കും. സുരക്ഷാപിഴവിനെത്തടര്‍ന്നു വര്‍ദ്ധിച്ചുവരുന്ന ബാങ്കു കവര്‍ച്ചയ്ക്ക് തടയിടാനാണ് ഈ നടപടി.
കോടികള്‍ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിക്കാന്‍ സുരക്ഷ ഒരുക്കുന്നതിന് ഗുരുതരമായ വീഴ്ചയാണ് ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടെന്ന് കാട്ടിയാണ് നിക്ഷേപകരെ ബാങ്കുകള്‍ ആകര്‍ഷിക്കുന്നത്. ഒരു ശാഖയില്‍ സുരക്ഷ കുറവുണ്ടെങ്കില്‍ സുരക്ഷാ സംവിധാനമുള്ളിടത്ത് സ്വര്‍ണം മാറ്റി സൂക്ഷിക്കാന്‍ ബാങ്കിനു ചുമതലയുണ്ടെന്ന് റിസര്‍വ് ബാങ്ക് തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കേരളത്തിലെ പൊതുമേഖലകളിലേയും സഹകരണ മേഖലകളിലേയും ബാങ്കുകള്‍
ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയുടെ കോണ്‍ക്രീറ്റ് തറ തുരന്നാണ് അഞ്ചുകോടി രൂപയുടെ സ്വര്‍ണ്ണവും മൂന്നു ലക്ഷം രൂപയും കവര്‍ന്നത്. ഈ സംഭവത്തോടെ ബാങ്കുകളിലെ സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ ആശങ്ക പടര്‍ന്നിരിക്കയാണ്. ബാങ്ക് ശാഖ തുറക്കുന്നതിലും നിക്ഷേപം സ്വീകരിക്കുന്നതിലും കാട്ടുന്ന ആവേശം അവയുടെ സുരക്ഷയ്ക്ക് നല്‍കുന്നില്ലെന്ന് കവര്‍ച്ചകളിലൂടെ വ്യക്തമായിരിക്കയാണ്. 2007 ഡിസംബര്‍ 30 നു മലപ്പുറം ജില്ലയിലെ ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കവര്‍ച്ച ചെയ്ത സംഭവത്തോടു സമാനമാണ് ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചയും. രണ്ടിടത്തും ബാങ്ക് നിലകൊള്ളുന്ന ഒന്നാം നില താഴത്തെ നിലയില്‍ നിന്നും തുരന്നാണ് കവര്‍ച്ച നടന്നത്. ഈ മാസം ഏഴാം തീയ്യതി കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 17 കിലോ സ്വര്‍ണ്ണവും 13 ലക്ഷം രൂപയും കവര്‍ച്ചചെയ്തതിനു പിന്നാലെയാണ് ചെറുവത്തൂര്‍ ബാങ്കിലെ കവര്‍ച്ചയും.
സ്വര്‍ണ്ണാഭരണവും പണവും സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിന്റെ സുരക്ഷിതത്വം എങ്ങനെയെന്നു വ്യക്തമാക്കുന്നതാണ് ഓരോ കവര്‍ച്ചയും. കവര്‍ച്ച നടന്ന വിജയാ ബാങ്കില്‍ സ്‌ട്രോങ് റൂം പേരിനുണ്ടെങ്കിലും അതിനകത്ത് സുരക്ഷിതമായ ഖജനാവുണ്ടായിരുന്നില്ല. ഖജനാവിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിക്കേണ്ടിയിരുന്നത്. ഖജനാവില്‍ മൂന്ന് തലത്തില്‍ തുറക്കാവുന്ന ലോക്ക് സംവിധാനം വേണം. ഇതിനു വേണ്ടത് കേവലം രണ്ടു ലക്ഷം രൂപ. ഇതൊന്നും നടപ്പാക്കാതെയാണ് ഈ ബാങ്ക് ഇക്കാലമത്രയും പ്രവര്‍ത്തിച്ചതെന്നത് ഇടപാടുകാരേയും നാട്ടുകാരേയും ആശങ്കാകുലരാക്കുകയാണ്. കുഡ്‌ലു ബാങ്ക് കവര്‍ച്ചയ്ക്ക് ശേഷം തന്നെ ബാങ്കുകള്‍ക്ക് അകത്തും പുറത്തും സി.സി.ടി.വി, അലാറം എന്നീ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പൊലീസ് അധികാരികള്‍ ബാങ്കുകളില്‍ നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ശക്തമായി പാലിക്കപ്പെട്ടിട്ടില്ല. വിജയാ ബാങ്കു കവര്‍ച്ചയിലെ പ്രതികളെന്നു സംശയിക്കുന്നവരുടെ ദ്യശ്യങ്ങള്‍ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഒന്നര ലക്ഷം കോടി രൂപയുടെ സ്വര്‍ണ്ണമാണ് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പൊതു മേഖലാസഹകരണ മേഖലാ ബാങ്കുകളിലുള്ളത്. അതിനാല്‍ത്തന്നെ ബാങ്കിഗ് സ്ഥാപനങ്ങളുടെ സംഘടിതമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























