സെക്രട്ടറിയേറ്റിന് മുന്നിലുള്ള മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ചെങ്ങറ സമരക്കാര്‍

ചെങ്ങറയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്രിനു മുന്നില്‍ സമരം നടത്തുന്നവര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പടര്‍ത്തി. ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന്‍ പാറ്റൂര്‍, പ്രവര്‍ത്തകരായ പ്രകാശ്, കേശവന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വേപ്പ് മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഇവരെ താഴെയിറക്കാനായി പൊലീസും ഫയര്‍ ഫോഴ്‌സും അനുനയന ശ്രമമവുമായി എത്തിയിട്ടുണ്ട്.
ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം 761 ദിവസം പിന്നിടുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























