സിസ്റ്റര്‍ അമലക്കു പിന്നാലെ സിസ്റ്റര്‍ ജോസ്മരിയെയും കൊന്നത് സതീഷ് ബാബു തന്നെ: കന്യാസ്ത്രീ മഠങ്ങളില്‍ അരങ്ങേറുന്നതെന്ത്

പാലാ ലിസ്യൂ കര്‍മലീത്താ മഠത്തിലെ സിസ്റ്റര്‍ അമലകൊലക്കേസിലെ പ്രതി സതീഷ് ബാബുവിനെ ചോദ്യം ചെയ്യുന്ന പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ മറ്റൊരു കൊലക്കേസിലെ കുറ്റസമ്മതം. കഴിഞ്ഞ ഏപ്രില്‍ 17 ന് പിണ്ണാക്കനാട് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട ചേറ്റുതോട് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിനെ (81) സിസറ്റര്‍ അമലയെ കൊന്നതുപോലെ തലക്കടിച്ച് കൊല്ലുകയായിരുന്നെന്നാണ് പ്രതിയുടെ കുറ്റസമ്മതം.
സിസ്റ്ററിനെ കഴിഞ്ഞ ഏപ്രില്‍ 17 ന് മഠത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇളങ്ങുളം ഇരുപ്പക്കാട്ട് പരേതനായ ജോസഫിന്റെ മകളായിരുന്നു സിസ്റ്റര്‍ ജോസ് മരിയ. പാലാ കത്തീഡ്രല്‍ സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിച്ചത്.സിസ്റ്റര്‍ അമല മരിച്ചുകിടന്ന അതേപോലെതന്നെ തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ പ്രായമായ കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്ന് കരുതി മഠം അധികാരികള്‍ മറ്റു പരാതികളൊന്നും നല്കിയിരുന്നില്ല. മഠത്തില്‍ നിന്ന് ആറരലക്ഷം രൂപയും മോഷ്ടിച്ചെന്ന് ഇയാള്‍ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
എന്നാല്‍ ഇതേ മഠത്തില്‍ ഏപ്രില്‍ 22 ന് 75000 രൂപയോളം മോഷണം പോയതായും പറയപ്പെടുന്നു. പൊലീസില്‍ പരാതി നല്കിയിരുന്നുവെങ്കിലും ഏതാനും ദിവസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് ഈ കേസ് ഉപേക്ഷിച്ചു.സിസ്റ്റര്‍ ജോസ് മരിയായുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ അമല കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എബി ജെ. ജോസ് മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്. ഇതേ സമയം സിസ്റ്റര്‍ അമല കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പ്രതി സതീഷ് ബാബുവിനെയും കൂട്ടി തെളിവെടുപ്പിനായി ചേറ്റുതോട് മഠത്തില്‍ അടുത്തദിവസം എത്തുമെന്നാണ് സൂചന. ഇതോടൊപ്പം വടകര, പൈക, ഭരണങ്ങാനം, മഠങ്ങളിലും പ്രതിയുമായെത്തി പൊലീസ് തെളിവെടുക്കും. ഏതായാലും ജോമോന്‍ പുത്തന്‍പുരക്കലും മറ്റും കേസിനെ ഏറ്റുപിടിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേസിന് അതുകൊണ്ടു തന്നെ പുതിയമാനം വരും.
രക്തം ചീറ്റുന്നത് കാണുന്നത് ലഹരി
ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനെ നന്നായി വട്ടം ചുറ്റിക്കുന്നുണ്ടെങ്കിലും പ്രതി മികച്ച കുറ്റവാളിയെന്ന് പോലീസ് സമര്‍ത്ഥിക്കുന്നു. മഠത്തില്‍ കയറിയതും മറ്റും അതി വിദഗ്ധമായിത്തന്നെയെന്ന് പോലീസ് വിലയിരുത്തുന്നു. കൂടാതെ തലക്കടിയേള്‍ക്കുമ്പോള്‍ രക്തം ചീറ്റിത്തെറിക്കും അതുകാണുന്നത് വല്ലാത്ത ലഹരിയെന്നാണ് പ്രതിയുടെ കുറ്റസമ്മതം. അത് ദേഹത്തും മുഖത്തും തെറിക്കുമ്പോള്‍ വല്ലാത്ത സന്തോഷം. അതിന് ശേഷം മോഷണം. അതാണ് പ്രതിയുടെ രീതി. ഇതൊരു വല്ലാത്ത മാനസികാവസ്ഥയെന്നും പറയപ്പെടുന്നു.
കന്യാസ്ത്രീ മഠങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളങ്ങളോ ?
സിസ്റ്റര്‍ അമല കൊല്ലപ്പെട്ട രാത്രിയില്‍ മഠത്തിനോട് ചേര്‍ന്ന് അഞ്ജാതനെ കണ്ടിരുന്നെന്ന മൊഴി തന്നെ സംശയാസ്പദമാണ്. ആളിനെ കണ്ടിട്ടും എന്തുകൊണ്ട് പോലീസില്‍ അറിയിച്ചില്ല. ഇതിനു മുമ്പും മഠത്തില്‍ ഇതേ മോഡലില്‍ മറ്റൊരു കന്യാസ്ത്രീക്കു നേരെ ആക്രമണം ഉണ്ടായിട്ടും പോലീസില്‍ അറിയിച്ചില്ല.
തലക്കടിയേറ്റ് വീഴുന്നവര്‍ ഉച്ചത്തില്‍ കരയും ആരായാലും, ഇത് മഠത്തിലുള്ള മറ്റുള്ളവര്‍ കേട്ടില്ല എന്നതും സംശയം ഉണര്‍ത്തുന്നു. ചില ഞരമ്പുരോഗികള്‍ മഠങ്ങളുടെ ചുറ്റുപാടുകളില്‍ അലഞ്ഞു തിരിയാറുണ്ടെന്നതു സത്യമാണെങ്കിലും ഒരു കൊലപാതകം നടത്താനുള്ള കെല്പവര്‍ക്ക് ഉണ്ടാകാറില്ല. എന്നാല്‍ സതീഷ് ബാബുവിനെപ്പോലുള്ള ക്രിമിനലുകള്‍ക്ക് വളം വച്ചുകൊടുക്കുന്നത് മഠം അധികൃതര്‍ തന്നെ. ക്രിത്യ സമയത്ത് പോലീസില്‍ അറിയിച്ചിരുന്നെങ്കില്‍ ആദ്യത്തെ കൊല കൊണ്ടുതന്നെ പ്രതിയ ഒരുപക്ഷേ അകത്താക്കാമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























