തന്റെ ജോലിതിരക്ക് കഴിഞ്ഞു മാത്രമേ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുള്ളുവെന്ന് കളക്ടര്‍ എന്‍. പ്രശാന്ത്

ന്യൂജനറേഷന്‍ക്കാരുടെ പ്രിയ കളക്ടര്‍ എന്‍. പ്രശാന്ത് പ്രമാണിമാരോട് ആ കാര്യം തുറന്ന് പറഞ്ഞു. തന്റെ ജോലിതിരക്ക് കഴിഞ്ഞു മാത്രമേ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുള്ളുവെന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കി. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ലെന്ന വ്യവസ്ഥയോടെത്തന്നെയാണ് ഏതൊരു ചടങ്ങിന്റെയും ക്ഷണം സ്വീകരിക്കുന്നതെന്നും അതുപോലെ നേരത്തേ നിശ്ചയിച്ച യോഗമുണ്ടെങ്കില്‍ കഴിയും വരെ കാത്തുനിന്നേ പറ്റുവെന്നും പ്രശാന്ത് പറയുന്നു. സാധാരണക്കാര്‍ക്ക് ഇതൊക്കെ മനസിലാകുന്നുണ്ടെങ്കിലും പ്രമാണിമാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രശാന്ത് തന്റെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
മലര്‍ക്കെ തുറന്നിട്ട വാതിലുകള്‍ കണ്ടു മാത്രം ശീലിച്ച പ്രമാണിമാര്‍ക്ക് അലോസരം തോന്നുന്നെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നാണ് പ്രശാന്ത് പോസ്റ്റില്‍ പറയുന്നത്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു കലക്ടറുടെ ജോലി ഉല്‍ഘാടനവും ചടങ്ങില്‍ സംബന്ധിക്കലുമല്ല. ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ല എന്ന വ്യവസ്ഥയോടെ തന്നെയാണ് ഏതൊരു ചടങ്ങിന്റെയും ക്ഷണം സ്വീകരിക്കുന്നത്. അതുപോലെ നേരത്തേ നിശ്ചയിച്ച മീറ്റിങ്ങുണ്ടെങ്കില്‍ അത് കഴിയുംവരെ കാത്ത് നിന്നേ പറ്റൂ. സാധാരണക്കാര്‍ക്കൊക്കെ ഇത് മനസ്സിലാവും. മലര്‍ക്കെ തുറന്നിട്ട വാതിലുകള്‍ മാത്രം കണ്ട് ശീലിച്ച പ്രമാണിമാര്‍ക്ക് അലോസരം തോന്നുന്നെങ്കില്‍ അയാം ദി സോറി അളിയാ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























