പാലാ കൊലപാതകം: പ്രതിയെ മഠത്തില്‍ തെളിവെടുപ്പിനെത്തിച്ചു

പാലായില്‍ സിസ്റ്റര്‍ അമല (69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു(38)വിനെ ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ കൊലപാതകം നടത്തിയ പാലാ ലിസ്യു മഠത്തില്‍ തെളിവെടുപ്പിനെത്തിച്ചു. മഠത്തിന്റെ പോര്‍ച്ചില്‍ കയറി അതുവഴി രണ്ടാംനിലയില്‍ സിസ്റ്റര്‍ അമലയുടെ മുറിയിലെത്തിയ വഴിയും കൊലപാതകം നടത്തിയ രീതിയും പ്രതി കാണിച്ചുകൊടുത്തു. ഇതു പോലീസ് രേഖകളില്‍ സാക്ഷ്യപ്പെടുത്തിയതിനൊപ്പം തെളിവെടുപ്പ് വീഡിയോയില്‍ പകര്‍ത്തി. ഒരു മണിക്കൂറോളം തെളിവെടുപ്പു തുടര്‍ന്നു.
പ്രതി രോഗിയായ സുഹൃത്തിനു ഒരാഴ്ചയോളം കൂട്ടുനിന്ന ചെറുപുഷ്പം ആശുപത്രി, പതിവായി മദ്യപിച്ചിരുന്ന മൂന്നാനി കള്ളുഷാപ്പ് എന്നിവിടങ്ങളിലും തെളിവെടുക്കും. വരുംദിവസങ്ങളില്‍ ഭരണങ്ങാനം, പൈക, കൂത്താട്ടുകുളം, വടകര എന്നിവിടങ്ങളിലെ കന്യാസ്ത്രീ മഠങ്ങളിലെത്തിച്ചും തെളിവുകള്‍ ശേഖരിക്കും.
പാലാ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഏഴു ദിവസത്തേക്കാണു പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്. പന്ത്രണ്ടു ദിവസത്തേക്കാണു പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴു ദിവസത്തേക്കാണ് അനുമതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പാലാ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബുവാണ് ഇന്നലെ രാവിലെ കോടതിയില്‍ ജുഡിഷല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























